മൂന്നു വർഷം മുൻപ് റിലീസായി വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ശ്യാം പുഷ്കരനും ഇത് നിർമ്മിച്ചത് ഫഹദ് ഫാസിൽ, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നുമാണ്. ഫഹദ് ഫാസിൽ, ഷെയിൻ നിഗം, സൗബിൻ ഷാഹിർ, അന്ന ബെൻ, ഗ്രേസ് ആന്റണി, ശ്രീനാഥ് ഭാസി, മാത്യൂസ് തോമസ് എന്നിവരാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതിൽ തന്നെ ഷമ്മി എന്ന നെഗറ്റീവ് സ്വഭാവമുള്ള സൈക്കോ കഥാപാത്രമായി എത്തിയ ഫഹദിന്റെ പ്രകടനം വലിയ കയ്യടിയാണ് നേടിയെടുത്തത്. എന്നാൽ താൻ തന്നെ നിർമ്മിച്ച ആ ചിത്രത്തിൽ ഷമ്മി എന്ന കഥാപാത്രമായി തങ്ങൾ ആദ്യം മനസ്സിൽ കണ്ടത് തമിഴ് നടൻ ധനുഷിനെ ആയിരുന്നുവെന്നും, പക്ഷെ ധനുഷിന്റെ ശമ്പളം അന്ന് മലയാള സിനിമയ്ക്കു താങ്ങാൻ പറ്റുന്നതായിരുന്നില്ല എന്നത് കൊണ്ട് ആ വേഷം താൻ തന്നെ ചെയ്യാൻ തീരുമാനിച്ചതാണെന്നും ഫഹദ് വെളിപ്പെടുത്തുന്നു.
മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഈ കാര്യം വെളിപ്പെടുത്തിയത്. താൻ നിർമ്മിക്കുന്ന ചിത്രങ്ങൾ ബഡ്ജറ്റ് വളരെയധികം ശ്രദ്ധിച്ചു മാത്രമാണ് ചെയ്യുന്നതെന്നും ഫഹദ് വിശദീകരിച്ചു. ഫഹദിന്റെ ഏറ്റവും പുതിയ ചിത്രമായ മലയൻകുഞ്ഞ് റിലീസിന് ഒരുങ്ങുകയാണ്. ജൂലൈ 22 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്ന അൻവർ റഷീദിന്റെ ട്രാൻസിനേക്കാളും വലിയ ബഡ്ജറ്റിലാണ് മലയൻ കുഞ്ഞെന്ന ചിത്രം ഒരുക്കിയതെന്നു ഫഹദ് വെളിപ്പെടുത്തിയിരുന്നു. മഹേഷ് നാരായണൻ തിരക്കഥ രചിച്ച ഈ സർവൈവൽ ത്രില്ലർ സംവിധാനം ചെയ്തത് നവാഗതനായ സജിമോനും ഈ ചിത്രം നിമ്മിച്ചതു ഫാസിലുമാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.