[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നീണ്ട ഇടവേളയ്ക്ക് ശേഷം നെഗറ്റീവ് വേഷവുമായി നിവിൻ പോളി; വെളിപ്പെടുത്തി താരം

മലയാളത്തിന്റെ യുവ താരം നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹാവീര്യർ. സൂപ്പർ ഹിറ്റുകളായി മാറിയ 1983, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ -നിവിൻ പോളി കൂട്ടുകെട്ട് ഒന്നിച്ച ഈ ചിത്രത്തിൽ ആസിഫ് അലിയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ജൂലൈ ഇരുപത്തിയൊന്നിനാണ് ഈ ചിത്രം ആഗോള റീലിസായി എത്തുക. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേർന്ന് നിർമ്മിച്ച ഈ ചിത്രം, ഫാന്റസിയും കോമെടിയും ടൈം ട്രാവലും കോടതിയും നിയമ വ്യവഹാരങ്ങളും ഇടകലർത്തിയാണ് കഥ പറയുന്നത്. പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദൻ രചിച്ച കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈൻ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചത്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഓൺലൂകേർസ് മീഡിയയോട് സംസാരിക്കവെ തന്റെ വരാനിരിക്കുന്ന ഒരു കഥാപാത്രത്തെ കുറിച്ചും നിവിൻ പോളി പറഞ്ഞത് ശ്രദ്ധ നേടുകയാണ്.

ഇടയ്ക്കു നെഗറ്റീവ് വേഷം പരീക്ഷിച്ചെങ്കിലും പിന്നീടത് കാണാത്തത് എന്തുകൊണ്ടാണെന്നായിരുന്നു ചോദ്യം. അതിനുത്തരമായി നിവിൻ പറയുന്നത്, തന്റെ വരാനിരിക്കുന്ന തുറമുഖം എന്ന ചിത്രത്തിൽ നെഗറ്റീവ് ഷേഡ് ഉള്ളയൊരു കഥാപാത്രമാണ് ചെയ്തിരിക്കുന്നതെന്നതാണ്. ആ ചിത്രം റിലീസ് ചെയ്യുകയാണെങ്കിൽ അതിന്റെ റിലീസ് സമയത്തു കൂടുതൽ സംസാരിക്കാം എന്നും നിവിൻ പറയുന്നു. രാജീവ് രവി സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രമായ തുറമുഖം ചില സാങ്കേതികവും നിയമപരവുമായ കാരണങ്ങളാൽ റിലീസ് ചെയ്യാതെയിരിക്കുകയാണ്. മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ഈ ചിത്രം വൈകാതെ തന്നെ വെള്ളിത്തിരയിൽ എത്തുമെന്നാണ് പ്രതീക്ഷ.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.