പ്രശസ്ത സംവിധായകൻ ഒമർ ലുലു ഒരുക്കിയ ധമാക്ക എന്ന ചിത്രം നാളെ മുതൽ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുകയാണ്. ഹാപ്പി വെഡിങ്സ് , ചങ്ക്‌സ്, ഒരു അഡാർ ലവ് എന്നീ മൂന്നു ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു ഒരുക്കിയ ഈ ചിത്രം വലിയ പ്രേക്ഷക പ്രതീക്ഷകൾക്ക് നടുവിൽ ആണ് തീയേറ്ററുകളിൽ എത്തുന്നത്. ഇതിനോടകം ഈ ചിത്രത്തിന്റേതായി പുറത്തു വന്ന സോങ് വീഡിയോകൾ, ട്രൈലെർ, പോസ്റ്ററുകൾ എന്നിവയെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. അതുകൊണ്ട് തന്നെ ചിത്രവും ഗംഭീരമായിരിക്കും എന്ന പ്രതീക്ഷയിൽ ആണ് സിനിമാ പ്രേമികൾ. അരുൺ, നിക്കി ഗൽറാണി എന്നിവർ നായകനും നായികയും ആയി എത്തുന്ന ഈ ചിത്രത്തിലെ മറ്റു രണ്ടു നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മുകേഷും ഉർവശിയും ആണ്.
ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സിനോജ് പി അയ്യപ്പനും എഡിറ്റിംഗ് നിർവഹിച്ചത് ദിലീപ് ഡെന്നിസും ആണ്. എം കെ നാസർ ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നതു. ധർമജൻ ബോൾഗാട്ടി, ഇടവേള ബാബു, ഇന്നസെന്റ്, ശാലിൻ സോയ, നേഹ സക്സേന, സാബുമോൻ, ഹരീഷ് കണാരൻ, നൂറിന് ശരീഫ് എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരൺ ലാൽ എന്നിവർ ചേർന്നാണ്. കേരളത്തിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. സംവിധായകൻ ഒമർ ലുലു തന്നെയാണ് ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.