[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പല നാടുകൾ പല നാളുകൾ പല രൂപങ്ങൾ; ആരാധകർക്ക് ആവേശമായി ദുൽകർ സൽമാന്റെ കുറുപ്പ്

jjj

യുവ താരം ദുൽകർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന പ്രൊജക്റ്റ് ആണ് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയുന്ന കുറുപ്പ്. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവിതത്തിന്റെ അധികം അറിയപ്പെടാത്ത കഥ പറയുന്ന ഒന്നാണ്. ഇപ്പോഴിതാ ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തിക്കഴിഞ്ഞു. വളരെ വ്യത്യസ്തമായ ലുക്കിൽ ദുൽകർ സൽമാൻ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ചിത്രം എല്ലാ രീതിയിലും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ഒരു സിനിമ ആയിരിക്കും എന്ന പ്രതീക്ഷയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമ്മാനിക്കുന്നത്.

ദുൽകർ സൽമാന് ഒപ്പം  യുവ താരം സണ്ണി വെയ്ൻ, പ്രശസ്ത താരം ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവരും എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നതും ദുൽകർ തന്നെയാണ്. ദുൽഖറിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന മൂന്നു ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റെർസ് ആണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. മണിയറയിലെ അശോകൻ , വരനെ ആവശ്യമുണ്ട് എന്നിവയുടെ ആദ്യ പോസ്റ്റെർസ് ആണ് കുറുപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തുന്നതിനു മുൻപ് ഇന്ന് റിലീസ് ചെയ്ത, ദുൽകർ നിർമ്മിക്കുന്ന മറ്റു ചിത്രങ്ങളുടെ പോസ്റ്ററുകൾ.  കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്നാണ് കുറുപ്പ് എന്ന  ചിത്രം രചിച്ചിരിക്കുന്നത്. ഈദ് റിലീസ് ആയാവും കുറുപ്പ് എത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാം ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

23 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

24 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.