[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്ക് ശേഷം നവ്യ നായരും

ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി തീര്‍ന്ന നടിയാണ് നവ്യ നായര്‍. 2001 ഇൽ സിബി മലയിൽ ഒരുക്കിയ ഇഷ്ടം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികാ വേഷം ചെയ്തു കൊണ്ട് സിനിമാ ലോകത്തേക്ക് എത്തിയ നവ്യ നായർ 2014-ൽ ദൃശ്യ എന്ന കന്ന‍ഡ ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. അതിനു ശേഷം അഭിനയ ലോകത്ത് നിന്ന് വിട്ട് നിന്ന ഈ നടി ഇപ്പോഴിതാ സിനിമയിലേക്കുള്ള മടങ്ങി വരവിന് ഒരുങ്ങുകയാണ് എന്ന സൂചന നൽകിയിരിക്കുന്നത് വനിതാ മാസികയുടെ ന്യൂഇയര്‍ പതിപ്പിലൂടെ ആണ്. 2012-ൽ റിലീസ് ചെയ്ത സീൻ ഒന്ന് നമ്മുടെ വീട് ആണ് നവ്യ അഭിനയിച്ച അവസാനത്തെ മലയാള ചിത്രം.

ഒരു വലിയ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് മടങ്ങി വന്നു വീണ്ടും ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യർക്ക് ശേഷം ഇപ്പോൾ നവ്യയും തിരികെ എത്തുന്നതോടെ മറ്റൊരു മികച്ച നടിയെ കൂടി ആണ് മലയാള സിനിമക്ക് തിരികെ ലഭിക്കുക. ഇവർ രണ്ടു പേരും കലാതിലകം ആയതിന് ശേഷം സിനിമയിൽ എത്തിയവർ ആണെന്ന പ്രത്യേകതയും ഉണ്ട്.

2010-ൽ ആണ് സന്തോഷ് മേനോനുമായി നവ്യയുടെ വിവാഹം നടവുന്നത്. സായ് കൃഷ്ണ എന്നാണ് ഇവരുടെ മകന്റെ പേര്. സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ ടെലിവിഷൻ ലോകത്തും നിറഞ്ഞു നിൽക്കുന്ന താരം ആണ്. 2002 ൽ പുറത്തിറങ്ങിയ രഞ്ജിത് ചിത്രമായ നന്ദനം ആണ് നവ്യയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയ ചിത്രം. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച നവ്യ 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പുരസ്കാരം നേടിയെടുത്തു.

ഇതുവരെ ഏകദേശം അൻപതിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഈ നടി അഴകിയ തീയേ, അമൃതം, ചിദമ്പരത്തിൽ ഒരു അപ്പസ്വാമി, പാസക്കിളികൾ എന്നീ തമിഴ് സിനിമകളിലും, ഗജ, നാം യജമാന്റു, ഭാഗ്യതാഭലേഗരാ, ബോസ്, ദൃശ്യ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.