[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങി ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍..!

പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരവും, ഇപ്പോൾ ഐപിഎലിൽ പഞ്ചാബ് കിഗ്സിന്റെ സ്റ്റാർ ബാറ്സ്മാനുമായ ശിഖർ ധവാൻ സോഷ്യൽ മീഡിയയിൽ കൂടിയും ജനപ്രിയനാണ്. ഗബ്ബർ എന്ന ഇരട്ടപ്പേരിൽ ക്രിക്കറ്റ് ഫീൽഡിൽ അറിയപ്പെടുന്ന ശിഖർ ധവാൻ തന്റെ സോഷ്യൽ മീഡിയ റീൽസിലൂടെ വലിയ ജനശ്രദ്ധയാണ് നേടുന്നത്. ദിനം പ്രതി രസകരമായ വീഡിയോകളാണ് ശിഖർ അഭിനയിച്ചു പുറത്തു വരുന്നത്. ചിലപ്പോൾ ഒറ്റക്കും, ചിലപ്പോൾ സഹതാരങ്ങളോടൊപ്പവുമാണ് ധവാന്റെ ഇത്തരം വീഡിയോകൾ വരുന്നത്. ഇപ്പോഴിതാ അദ്ദേഹം സിനിമയിലരങ്ങേറ്റം കുറിക്കുകയാണെന്ന വാർത്തകളാണ് വരുന്നത്. ഒരു വലിയ കമർഷ്യൽ ചിത്രത്തിലൂടെ ശിഖർ ധവാന്‍ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന് പിങ്ക് വില്ലയാണ് റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ പേര് പുറത്തു വിട്ടിട്ടില്ലയെങ്കിലും, അതിന്റെ ചിത്രീകരണം പൂർത്തിയായെന്നാണ് അറിയാൻ സാധിക്കുന്നത്.

ശിഖര്‍ ധവാന് എല്ലായ്‌പ്പോഴും അഭിനേതാക്കളോട് വലിയ ബഹുമാനമുണ്ടായിരുന്നെന്നും, ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. മാത്രമല്ല, ശിഖര്‍ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കരുതുന്നുണ്ടെന്നും കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് അവർ ശിഖറിനെ സമീപിച്ചതെന്നും ഇതൊരു മുഴുനീള വേഷമാണെന്നും അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ചിത്രം ഈ വർഷം തന്നെ റിലീസിനെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം, അക്ഷയ് കുമാർ ചിത്രമായ രാമ സേതുവിന്റെ ലൊക്കേഷൻ ധവാൻ സന്ദർശിച്ചിരുന്നു. അതോടെയാണ് ഈ ക്രിക്കറ്റ് താരത്തിന്റെ സിനിമാ പ്രവേശനം സംബന്ധിച്ച വാർത്തകൾ ചർച്ചയായത്. അന്ന് ധവാനൊപ്പം നടി ജാക്വലിന്‍ ഫെര്‍ണാണ്ടസും നുഷ്രത്ത് ബറൂച്ചയും ഉണ്ടായിരുന്നു. അക്ഷയ് കുമാറിന്റെ അടുത്ത സുഹൃത്താണ് ധവാൻ. അന്നദ്ദേഹം നടത്തിയതൊരു സൗഹൃദ സന്ദർശനം മാത്രമായിരുന്നെന്നും രാമ സേതുവിൽ ധവാൻ അഭിനയിച്ചിട്ടില്ല എന്നും പിന്നീടവർ വ്യക്തമാക്കി.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.