മലയാളത്തിന്റെ യുവ താരങ്ങളിലൊരാളായ പ്രണവ് മോഹൻലാൽ ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഇപ്പോൾ മലയാളി പ്രേക്ഷകരുടെ പ്രീയപെട്ടവരിൽ ഒരാളാണ്. ആദി, ഹൃദയം എന്നീ ചിത്രങ്ങളിലൂടെ ഒരു നടന്നെന്ന നിലയിൽ വലിയ കയ്യടി നേടിയ പ്രണവ് ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിച്ചത് തന്റെ വ്യക്തിത്വം കൊണ്ടാണ്. ലളിത ജീവിതം നയിക്കുന്ന, സാധാരണക്കാരുടെ ഇടയിൽ അവരെപ്പോലെ നടക്കുന്ന, യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന, സാഹസികതയെ സ്നേഹിക്കുന്ന ഈ ചെറുപ്പക്കാരൻ ഇന്ന് മലയാളി യുവാക്കളുടെ റോൾ മോഡലുകളിൽ ഒന്നാണെന്ന് പറഞ്ഞാലും അതിൽ അതിശയോക്തിയില്ല. സിനിമ ഇന്ഡസ്ട്രിയിലുള്ളവർക്കും പ്രണവിനെ കുറിച്ച് പറയാൻ നൂറു നാവാണ്. ഇതുപോലൊരു മകനെ കിട്ടാൻ ആരുമാഗ്രഹിക്കുമെന്നു നടന്മാരായ സിദ്ദിഖ്, മനോജ് കെ ജയനെന്നിവർ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലാണ്.
പർവ്വതാരോഹണം, ജിംനാസ്റ്റിക്, സർഫിങ്, സ്‌കേറ്റിങ്, പാർക്കർ തുടങ്ങിയെല്ലാം വശമുള്ള പ്രണവിന്റെ സാഹസികതയും അതുപോലെ മാനുഷിക വശവും ഒരുപോലെ കാണിച്ചു തരുന്ന ഒരു സംഭവമാണ് പ്രശസ്ത സംഘട്ടന സംവിധായകൻ മാഫിയ ശശിക്കു പറയാനുള്ളത്. ഒരിക്കൽ രാത്രി താനും പ്രണവും കൂടി കാറിൽ വീട്ടിലേക്കു വരികയായിരുന്നെന്നും പ്രണവിനെ വീട്ടിൽ വിട്ടിട്ടു വേണം തനിക്കു പോകാനെന്നും അദ്ദേഹം പറയുന്നു. അങ്ങനെ ലാലേട്ടന്റെ വീടിനു മുന്നിൽ എത്തി. അദ്ദേഹത്തിന്റെ വീട്ടിലെ ഗേറ്റ് വളരെ ഉയരം കൂടിയ ഒന്നാണ്. എന്നാൽ കാറിൽ നിന്നിറങ്ങിയ ഉടൻ പ്രണവ് ഒരൊറ്റ നിമിഷം കൊണ്ട് തന്റെ ബാഗ് ഗേറ്റിന് മുകളിലൂടെ അകത്തേക്കിട്ടു ഒറ്റ ചാട്ടത്തിനു അകത്തു കടന്നെന്നും, എന്താ ഗേറ്റ് തുറന്നു കേറാത്തതു എന്ന് ചോദിച്ചപ്പോൾ വാച്ച്മാനെ ശല്യപ്പെടുത്തണ്ട, അയാളുറങ്ങിക്കോട്ടെ എന്നായിരുന്നു പ്രണവിന്റെ മറുപടിയൊന്നും മാഫിയ ശശി പറയുന്നു. ഒരു പ്രത്യേക വ്യക്തിത്വമാണ് അവന്റേതെന്നും മാഫിയ ശശി പറഞ്ഞു.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.