പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരവും, ഇപ്പോൾ ഐപിഎലിൽ പഞ്ചാബ് കിഗ്സിന്റെ സ്റ്റാർ ബാറ്സ്മാനുമായ ശിഖർ ധവാൻ സോഷ്യൽ മീഡിയയിൽ കൂടിയും ജനപ്രിയനാണ്. ഗബ്ബർ എന്ന ഇരട്ടപ്പേരിൽ ക്രിക്കറ്റ് ഫീൽഡിൽ അറിയപ്പെടുന്ന ശിഖർ ധവാൻ തന്റെ സോഷ്യൽ മീഡിയ റീൽസിലൂടെ വലിയ ജനശ്രദ്ധയാണ് നേടുന്നത്. ദിനം പ്രതി രസകരമായ വീഡിയോകളാണ് ശിഖർ അഭിനയിച്ചു പുറത്തു വരുന്നത്. ചിലപ്പോൾ ഒറ്റക്കും, ചിലപ്പോൾ സഹതാരങ്ങളോടൊപ്പവുമാണ് ധവാന്റെ ഇത്തരം വീഡിയോകൾ വരുന്നത്. ഇപ്പോഴിതാ അദ്ദേഹം സിനിമയിലരങ്ങേറ്റം കുറിക്കുകയാണെന്ന വാർത്തകളാണ് വരുന്നത്. ഒരു വലിയ കമർഷ്യൽ ചിത്രത്തിലൂടെ ശിഖർ ധവാന്‍ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന് പിങ്ക് വില്ലയാണ് റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ പേര് പുറത്തു വിട്ടിട്ടില്ലയെങ്കിലും, അതിന്റെ ചിത്രീകരണം പൂർത്തിയായെന്നാണ് അറിയാൻ സാധിക്കുന്നത്.
ശിഖര്‍ ധവാന് എല്ലായ്‌പ്പോഴും അഭിനേതാക്കളോട് വലിയ ബഹുമാനമുണ്ടായിരുന്നെന്നും, ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. മാത്രമല്ല, ശിഖര്‍ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കരുതുന്നുണ്ടെന്നും കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് അവർ ശിഖറിനെ സമീപിച്ചതെന്നും ഇതൊരു മുഴുനീള വേഷമാണെന്നും അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ചിത്രം ഈ വർഷം തന്നെ റിലീസിനെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം, അക്ഷയ് കുമാർ ചിത്രമായ രാമ സേതുവിന്റെ ലൊക്കേഷൻ ധവാൻ സന്ദർശിച്ചിരുന്നു. അതോടെയാണ് ഈ ക്രിക്കറ്റ് താരത്തിന്റെ സിനിമാ പ്രവേശനം സംബന്ധിച്ച വാർത്തകൾ ചർച്ചയായത്. അന്ന് ധവാനൊപ്പം നടി ജാക്വലിന്‍ ഫെര്‍ണാണ്ടസും നുഷ്രത്ത് ബറൂച്ചയും ഉണ്ടായിരുന്നു. അക്ഷയ് കുമാറിന്റെ അടുത്ത സുഹൃത്താണ് ധവാൻ. അന്നദ്ദേഹം നടത്തിയതൊരു സൗഹൃദ സന്ദർശനം മാത്രമായിരുന്നെന്നും രാമ സേതുവിൽ ധവാൻ അഭിനയിച്ചിട്ടില്ല എന്നും പിന്നീടവർ വ്യക്തമാക്കി.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.