മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആസിഫ് അലി- ബിജു മേനോൻ ചിത്രമൊരുക്കി രണ്ടു വർഷം മുൻപ് അരങ്ങേറ്റം കുറിച്ച ഖാലിദ് റഹ്മാൻ സംവിധാനം ചെയുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തോക്കിൽ ഉപയോഗിക്കുന്ന ബുള്ളറ്റിനു ചിത്രത്തിൽ വരെയധികം പ്രാധാന്യം ഉണ്ട്. പോലീസ് ഓഫീസർ ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ ഡമ്മി ബുള്ളറ്റുമായി ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് തിരിച്ച ഉണ്ടയുടെ അണിയറ പ്രവർത്തകരെ വിമാനത്താവളത്തിൽ വെച്ച് സെക്യൂരിറ്റി ഓഫീസർസ് തടഞ്ഞത് വലിയ വാർത്ത ആയിരിക്കുകയാണ്.
തൃശൂരിലെ വിയൂരിൽ നടന്ന ഷൂട്ടിങ്ങിനു ശേഷം കൊച്ചിയിൽ നിന്ന് ഹൈദരാബാദ് വഴി ഛത്തീസ്ഗഡിലെ ഷൂട്ടിംഗ് ലോക്കഷനിലേക്കു പോകാൻ എത്തിയ അണിയറ പ്രവർത്തകരുടെ സംഘമാണ് ഡമ്മി ബുള്ളറ്റുമായി വിമാന താവളത്തിൽ കുടുങ്ങിയത്. ഈ സംഘത്തിലെ ഒരാളുടെ ബാഗിൽ ബുള്ളറ്റ് രൂപത്തിൽ ഉള്ള വസ്തു കണ്ടെടുത്തപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസിന്റെ ആയുധ വിഭാഗം ഉടനെ സ്ഥലത്തു എത്തി പരിശോധന നടത്തുകയും , അവരുടെ കയ്യിൽ ഉള്ളത് സിനിമയിൽ ഉപയോഗിക്കുന്ന ഡമ്മി ബുള്ളറ്റ് ആണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. അതിനു ശേഷമാണു അണിയറ പ്രവർത്തകരെ അവർ വിട്ടയച്ചത്. ഈ വർഷം ഈദ് റിലീസ് ആയി പ്ലാൻ ചെയ്യുന്ന ഉണ്ടയിൽ ആസിഫ് അലിയും അതിഥി താരം ആയി അഭിനയിക്കുന്നുണ്ട്. വലിയ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് സംഘട്ടന സംവിധായകൻ ശ്യാം കൗശൽ ആണ് സംഘട്ടനം ഒരുക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.