[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കിടിലൻ മേക് ഓവറുമായി ആസിഫ് അലിയുടെ നായിക; കക്ഷി അമ്മിണി പിള്ള റിലീസിന് ഒരുങ്ങുന്നു..!

യുവ താരം ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രമാണ് കക്ഷി അമ്മിണി പിള്ള. അടുത്ത മാസം റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ  ഷിബ്ല എന്ന മലപ്പുറംകാരി നായികാ വേഷത്തിൽ അരങ്ങേറുകയാണ്. കാന്തിയെന്ന പ്ലസ് സൈസ് നായികയെയാണ് ഷിബ്ല ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇതിലെ കഥാപാത്രത്തിന്റെ പൂർണ്ണതക്കായി 20 കിലോ ആണ് തന്റെ ശരീര ഭാരം ഷിബ്ല വർധിപ്പിച്ചത്. ആറ് മാസം കൊണ്ട് ഇരുപതു കിലോ വർധിപ്പിച്ച ഈ നടി പിന്നീട് മൂന്നു മാസം കൊണ്ട് 15 കിലോ കുറക്കുകയും ചെയ്തു. കഥാപാത്രത്തെ കുറിച്ച് കേട്ട നിമിഷം മുതൽ തന്നെ താൻ ഏറെ ആവേശത്തിൽ ആയിരുന്നു എന്നും, അതുകൊണ്ടു തന്നെ എന്ത് ചെയ്തിട്ടാണെങ്കിലും ഈ കഥാപാത്രം നന്നാക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എന്നും  ഷിബ്ല പറയുന്നു.

ഓഡിഷനായി ഫോട്ടോ അയയ്ക്കുമ്പോള്‍ 65 കിലോയായിരുന്നു ശരീരഭാരം എന്നും പിന്നീട് തിരഞ്ഞെടുക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ കുറ്റബോധമില്ലാതെ ഭക്ഷണം കഴിച്ചാണ് ശരീര ഭാരം വർധിപ്പിച്ചത് എന്നും പറയുന്നു ഈ നായിക. തലശ്ശേരിയിൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ തുടങ്ങിയപ്പോഴേക്കും കഥാപാത്രം ആവശ്യപ്പെട്ട ശരീര പ്രകൃതിയിലേക്ക് ഈ നടി എത്തിയിരുന്നു. ചിത്രത്തിന്റെ ഷൂട്ട് തീരുന്നതു വരെ ആ ശരീര ഭാരം നിലനിർത്തിയ നായിക പിന്നീട് ആണ് പതിനഞ്ചു കിലോയോളം കുറച്ചത്. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ശരീരഭാരം കൂട്ടാനോ കുറയ്ക്കാനോ ഇനിയും നൂറുവട്ടം സമ്മതമാണെന്നും ഈ നായിക പറയുന്നു. ആസിഫ് അലി വക്കീൽ വേഷത്തിൽ എത്തുന്ന ഈ ചിത്രം നവാഗതനായ  ദിന്‍ജിത്ത് അയ്യത്താന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 

webdesk

Recent Posts

‘പെണ്ണായി പെറ്റ പുള്ളെ…’ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് !! ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം 'പെരുമാനി'യിലെ ആദ്യ ഗാനം…

8 hours ago

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

4 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

4 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

4 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

6 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

1 week ago

This website uses cookies.