മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പൊതുവെ പറഞ്ഞു കേൾക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ മുൻകോപം. മമ്മൂട്ടി പെട്ടെന്ന് ദേഷ്യപ്പെടും എന്നും ശകാരിക്കും എന്നുമൊക്കെയുള്ള കാര്യങ്ങൾ ആണ് കൂടുതലായി പുറത്തു പരന്നിട്ടുള്ളത്. എന്നാൽ അതിനെ കുറിച്ച് പ്രശസ്ത യുവ നടൻ ഗണപതിയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സ്നേഹം ഉണ്ടായതു കൊണ്ടാണ് മമ്മുക്ക വഴക്കു പറയുന്നത് എന്നാണ് ഗണപതി പറയുന്നത്. അദ്ദേഹത്തിന് സ്നേഹം ഇല്ലെങ്കിൽ, പിന്നെ അദ്ദേഹം നമ്മളെ മൈൻഡ് ചെയ്യില്ല എന്നും എന്നാൽ നമ്മളോട് സ്നേഹം ഉണ്ടെങ്കിൽ അദ്ദേഹം നമ്മുടെ തെറ്റ് തിരുത്തുകയും തെറ്റ് ചെയ്താൽ ശകാരിക്കുകയും ചെയ്യും എന്നും ഗണപതി പറയുന്നു.
കൂടെ അഭിനയിച്ചപ്പോൾ ഒക്കെ മമ്മുക്ക ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു സഹായിച്ചിട്ടുണ്ട് എന്നും ഗണപതി ഓർത്തെടുക്കുന്നു. തനിക്കു ഒരുപാട് ഇഷ്ടമുള്ള നടനാണ് മമ്മുക്ക എന്നും എപ്പോഴും എന്ത് സഹായവും മമ്മുക്കയോടോ മമ്മുക്കയുടെ സന്തത സഹചാരിയായ ജോർജ് ചേട്ടനോടോ ചോദിക്കാം എന്നും ഗണപതി പറയുന്നു. ഇപ്പോൾ കൈ നിറയെ സിനിമകളുമായി മലയാള സിനിമയിൽ ഏറെ സജീവമാണ് ഗണപതി. ബാലതാരം ആയി സിനിമയിൽ എത്തിയ ഗണപതി ഒട്ടേറെ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലെത്തി. അതിനു ശേഷം നായകനായി വരെ ഗണപതി അഭിനയിച്ചു. ഈ അടുത്തിടെ റിലീസ് ചെയ്ത ജിത്തു ജോസെഫ്- കാളിദാസ് ജയറാം ചിത്രമായ മിസ്റ്റെർ ആൻഡ് മിസ് റൗഡിയിലും ഗണപതി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങൾക്കു ഒപ്പവും അഭിനയിച്ചിട്ടുണ്ട് ഗണപതി.
അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
This website uses cookies.