നടി ആക്രമിക്കപ്പെട്ട സംഭവം കേരളത്തിൽ ഒന്നടങ്കം കോളിളക്കം സൃഷ്ട്ടിച്ച കേസായിരുന്നു. തക്കതായ തെളിവുകൾ ഒന്നും ഇല്ലാത്തതിനാൽ നടൻ ദിലീപ് പിന്നീട് ജയിൽ വിമുക്തനാവുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികൾ കൂറ് മാറിയത് അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയം ആയിരുന്നു. നടൻ സിദ്ദിഖ്, ഭാമ എന്നിവർ ചതിച്ചുവെന്നും കൂടെ നിൽക്കേണ്ടവർ വരെ കൂറുമാറുന്നത് ലജ്ജാകരമാണെന്ന് വിമർശിച്ചു ഒരു വിഭാഗം ആളുകൾ രംഗത്ത് എത്തിയിരുന്നു. ഡബ്ല്യൂ സി സി അംഗങ്ങളാണ് നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ പരസ്യമായി വിമർശിച്ചിരിക്കുന്നത്. നടിമാരായ പാര്‍വ്വതി, രേവതി, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, രേവതി സമ്പത്ത് എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ആഷിഖ് അബുവും ഫേസ്ബുക്കിലൂടെ വിമര്‍ശനമുന്നയിച്ചിരുന്നു. നടൻ ദിലീപിന്റെ പരാതിയിൽ ഇവർക്കെതിരെ കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ പ്രസ്താവനയും വിമർശനവും നടത്തിയെന്ന് ആരോപിച്ച് ദിലീപ് നല്‍കിയ പരാതിയിലാണ് കോടതി നടപടി എടുത്തിരിക്കുന്നത്. അവൾക്കൊപ്പം എന്ന ഹാഷ്ടാഗോട് കൂടിയാണ് ചലച്ചിത്ര താരങ്ങൾ വിമർശനം ഉയർത്തിയത്. നടൻ സിദ്ദിഖ് കൂറുമാറിയത് മനസ്സിലാക്കാൻ സാധിക്കുമെന്നും നടി ഭാമ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് മനസ്സിലാവുന്നില്ല എന്നും സഹപ്രവർത്തകരെ പോലും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ ദുഃഖകരമാണെന്ന് രേവതി കുറിച്ചിരുന്നു. ഏറ്റവും ആവശ്യമായ സമയത്ത് എതിരായത് ലജ്ജാവഹമാണന്ന് റിമ കല്ലിങ്കലും വ്യക്തമാക്കിയിരുന്നു. സംഭവിച്ച ക്രൂരതയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണെന്ന് ആഷിക് അബുവും വിമര്‍ശിച്ചിരുന്നു. ചലച്ചിത്ര താരങ്ങളുടെ വിമർശനങ്ങൾക്ക് ഇതുവരെ ഭാമ, സിദ്ദിഖ് എന്നിവർ മറുപടി നൽകിയിട്ടില്ല. ദിലീപിന്റെ പരാതിയും കോടതിയുടെ നോട്ടീസും സാക്ഷികളെ വിമര്ശിച്ചവർക്ക് ഒരു തിരിച്ചടിയായിരിക്കുകയാണ്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.