[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

കൃതിക; പ്രണയം പ്രതികാരമായി മാറുമ്പോൾ…

മലയാള സിനിമയിലെ ഒരുപാട് മുൻനിര സംവിധായകരും അഭിനേതാക്കളും ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് ഇൻഡസ്‌ട്രിയിലേക്ക് കടന്നുവന്നത്. വളരെ കുറഞ്ഞ ദൈർഘ്യം മാത്രമുള്ള ഷോർട്ട് ഫിലിമുകളിൽ വ്യത്യസ്ത ജോണറിലുള്ള ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. കൃതിക എന്ന ഹ്രസ്വ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. പ്രണയം പ്രതികാരമായി മാറുമ്പോൾ എന്ന ടാഗ് ലൈനാണ് ഹ്രസ്വ ചിത്രത്തിന് നൽകിയിരിക്കുന്നത്. ഒരു ത്രില്ലർ ജോണറിലാണ് ഷോർട്ട് ഫിലിം അണിയിച്ചൊരുക്കിയിരിക്കുന്നത്. ആര്യ കൃഷ്ണൻ ആർ.കെ യാണ് ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

സിനിമയിൽ ഒരു അവസരത്തിനായി കാത്തിരിക്കുന്ന മോഡലിംഗ് ചെയ്തു നടക്കുന്ന നായിക കഥാപാത്രത്തിലൂടെയാണ് ഹ്രസ്വ ചിത്രം നീങ്ങുന്നത്. ക്ലൈമാക്സിനോട് അടക്കുബോൾ ഒരു ത്രില്ലർ ജോണറിലേക്കാണ് കഥ നീങ്ങുന്നത്. തന്റെ ജീവിതത്തിൽ നടക്കുന്ന ഒരു സംഭവത്തെ തിരക്കഥയാക്കി നിർമ്മാതാവിന് നൽകുന്നതാണ് ഹ്രസ്വ ചിത്രത്തിന്റെ ഇതിവൃത്തം. വളരെയേറെ സാമൂഹിക പ്രസക്തിയുള്ള വിഷയം തന്നെയാണ് ചർച്ച ചെയ്തിരിക്കുന്നത്. നായിക വേഷം കൈകാര്യം ചെയ്ത പ്രിയങ്ക സുരേഷിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. വളരെ ബോൾഡായാണ് തന്റെ കഥാപാത്രത്തെ താരം അവതരിപ്പിച്ചിരിക്കുന്നത്. പ്രതിനായകനായി ശക്തമായ പ്രകടനം തന്നെയാണ് ഷാനും കാഴ്ചവെച്ചത്. ഈസ്റ്റ് കോസ്റ്റിന്റെ യൂ ട്യൂബ് ചാനലിലാണ് കൃതിക എന്ന ഹ്രസ്വ ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് ഓഡിയോയും വിശ്വൽ എന്റർടൈന്മെന്റ്സും ചേർന്നാണ് ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത്. എ.ഇ.എം.ഇ യാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഡോൺസാക്കിയാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. എസ്.കെ ബാലചന്ദ്രനാണ് പഞ്ചാത്തല സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. എങ്ങും മികച്ച അഭിപ്രായം നേടികൊണ്ട് കൃതിക എന്ന ഹ്രസ്വ ചിത്രം മുന്നേറുകയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.