[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒരു കമെന്റോ റിപ്ലൈയോ ഇട്ടാൽ സ്റ്റാർഡം ഇടിഞ്ഞു പോവും എന്ന് വിചാരിച്ച്‌ നടക്കുന്ന എല്ലാ അണ്ണൻമാർക്കും സമർപ്പിക്കുന്നു; ഹൃത്വിക് റോഷനെ പുകഴ്ത്തി ഒമർ ലുലു

ബോളിവുഡിലെ സ്റ്റൈലിഷ് ഹീറോവായ ഹൃത്വിക് റോഷനെ പെൻസിൽ ഉപയോഗിച്ച് മനോഹരമായി വരച്ച അമൽ കക്കാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഒരുപാട് സിനിമ താരങ്ങളുടെ പെൻസിൽ ആർട്ട് വർക്ക് ചെയ്തിട്ടുള്ള അമൽ പ്രശസ്തി നേടുന്നത് ഹൃത്വിക് റോഷന്റെ ചിത്രത്തിലൂടെയാണ്. താൻ വരച്ച ഹൃത്വിക് റോഷൻ ചിത്രം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അമൽ ആദ്യം പങ്കുവെച്ചത്. കമെന്റ് ബോക്സിൽ അൺബിലീവബൽ എന്ന കമെന്റുമായി ബോളിവുഡ് താരം ഹൃത്വിക് റോഷൻ തന്നെ കടന്നു വരുകയായിരുന്നു. ഒരു കലാകാരന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരത്തിനാണ് മലയാളികൾ പിന്നീട് സാക്ഷ്യം വഹിച്ചത്. പിന്നീട് ഹൃത്വിക് റോഷൻ തന്റെ ഇൻസ്റ്റാഗ്രാമിൽ ഇൻക്രെഡിബേൽ ആർട്ട് വർക്ക് എന്ന അടിക്കുറിപ്പോട് കൂടി ചിത്രം ഷെയർ ചെയ്യുകയായിരുന്നു. ഹൃത്വിക് റോഷന്റെ പ്രവർത്തിയെ പുകഴ്ത്തി സംവിധായകൻ ഒമർ ലുലു രംഗത്ത് എത്തിയിരിക്കുകയാണ്.

ഒരു കമെന്റോ റിപ്ലൈയോ ഇട്ടാൽ സ്റ്റാർഡം ഇടിഞ്ഞു പോവും എന്ന് വിചാരിച്ച്‌ നടക്കുന്ന എല്ലാ അണ്ണൻമാർക്കും സമർപ്പിക്കുന്നു എന്ന അടിക്കുറിപ്പ് നൽകിക്കൊണ്ട് അമൽ വരച്ച ചിത്രവും ഒമർ ലുലു തന്റെ ഫേസ്ബുക്കിൽ പങ്കുവെക്കുകയുണ്ടായി. പ്രതിഭകളെയും കലാകാരന്മാരെയും അഭിനന്ദിക്കുന്ന കാര്യത്തിൽ ഏറെ മുന്പന്തിയിൽ നിൽക്കുന്ന വ്യക്തിയാണ് ഒമർ ലുലു. തന്റെ സിനിമകളിലൂടെ ഒരുപാട് പുതുമുഖങ്ങൾക്ക് ഒമർ അവസരങ്ങൾ നൽകിയിട്ടുണ്ട്. ആരാധകർക്കും സിനിമ പ്രേമികൾക്ക് റിപ്ലൈ നൽകുന്ന കാര്യത്തിലും സംവിധായകൻ എന്നും മുന്നിൽ തന്നെയാണ്. കലാകാരന്റെ കലാസൃഷ്ടികൾ സിനിമ താരങ്ങൾ കണ്ടാൽ പോലും വളരെ ചുരുക്കം താരങ്ങൾ മാത്രമാണ് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദിക്കുന്നതും നന്ദി അറിയിക്കുകയും ചെയ്യുന്നത്. കേരളത്തിലെ കലാകാരന് അങ്ങ് ബോളിവുഡിൽ നിന്ന് അഭിനന്ദനങ്ങൾ വരുന്നത് ഇതാദ്യമാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.