കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പ്രകടനങ്ങൾക്കും ചിത്രങ്ങൾക്കും ഉള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയം അവസാന ഘട്ടത്തിലേക്ക് എത്തി ചേർന്നിരിക്കുകയാണ്. കുമാർ സാഹ്നിയുടെ നേതൃത്വത്തിൽ ഉള്ള ജൂറി മെംബേർസ് അവാർഡ് നിർണയത്തിന് സമർപ്പിച്ച ചിത്രങ്ങൾ കണ്ടു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മികച്ച നടനുള്ള അവാർഡ് നേടാനുള്ള മത്സരത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് മോഹൻലാൽ, ഫഹദ് ഫാസിൽ, ജയസൂര്യ, ജോജു ജോർജ് എന്നിവർ ആണെങ്കിൽ മികച്ച നടിക്കുള്ള മത്സരത്തിൽ ഉർവശി, എസ്തേർ അനിൽ , മഞ്ജു വാര്യർ എന്നിവരാണ് മുൻപന്തിയിൽ നിൽക്കുന്നത്. ഒടിയൻ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെ ഗംഭീര പ്രകടനമാണ് മോഹൻലാലിന് സാദ്ധ്യതകൾ വർധിപ്പിക്കുന്നത് എങ്കിൽ കാർബൺ, വരത്തൻ, ഞാൻ പ്രകാശൻ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ഫഹദിന് സാദ്ധ്യതകൾ നൽകുന്നത്.
ജോസെഫിലെ അഭിനയം ജോജു ജോർജിനും, ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ജയസൂര്യയ്ക്കും അവാർഡ് നല്കാൻ ജൂറിയെ പ്രേരിപ്പിച്ചേക്കാം. രൗദ്രം എന്ന ചിത്രത്തിലെ പ്രകടനവുമായി രഞ്ജി പണിക്കറും പെങ്ങളില എന്ന ചിത്രത്തിലെ പ്രകടനവുമായി ലാലും മത്സരത്തിനുണ്ട്. മോഹൻലാൽ, ജോജു, ഫഹദ്, ജയസൂര്യ എന്നിവർ തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. എന്റെ ഉമ്മാന്റെ പേരു എന്ന ചിത്രത്തിലെ പ്രകടനത്തിന് ഉർവശിയും , ആമി, ഒടിയൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മഞ്ജു വാര്യരും ഓള് എന്ന ചിത്രത്തിലെ അഭിനയത്തിന് എസ്തേർ അനിലുമാണ് മികച്ച നടിയാവാനുള്ള മത്സരത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഈ ആഴ്ച തന്നെ അവാർഡ് പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചനകൾ പറയുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.