ഇന്ത്യൻ സിനിമയുടെ ഷോമാനായ ഷങ്കർ ഇപ്പോൾ തന്റെ പുതിയ ചിത്രമായ ഇന്ത്യൻ 2 ആരംഭിക്കാൻ പോകുന്നതിന്റെ തിരക്കിൽ ആണ്. കമല ഹാസൻ നായകനാവുന്ന ഈ ചിത്രത്തിൽ കാജൽ അഗർവാൾ ആണ് നായികാ വേഷത്തിൽ എത്തുന്നത്. കമല ഹാസന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായേക്കാം ഇതെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു. വർഷങ്ങൾക്കു മുൻപ് ഷങ്കർ തന്നെ കമല ഹാസനെ നായകനാക്കി ഒരുക്കി ദേശീയ പുരസ്‍കാരം വരെ നേടിയെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗം ആണീ ചിത്രം. തന്റെ ഏറ്റവും പുതിയ റിലീസ് ആയ എന്തിരൻ 2 സൂപ്പർ വിജയം നേടുന്നതിന്റെ സന്തോഷത്തിൽ കൂടിയാണ് ശങ്കർ. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായ എന്തിരൻ 2 , ഇപ്പോൾ തന്നെ ഈ വർഷത്തെ ഏറ്റവും വലിയ വിജയവും ആയി കഴിഞ്ഞു. ഈ ചിത്രത്തിൽ മലയാളി സാന്നിധ്യമായി കലാഭവൻ ഷാജോണും അഭിനയിച്ചിരുന്നു.
എന്നാൽ ആ കഥാപാത്രം ചെയ്യാൻ ആദ്യം തന്റെ മനസ്സിലേക്ക് വന്നത് അന്തരിച്ചു പോയ കൊച്ചിൻ ഹനീഫിക്കയുടെ മുഖമായിരുന്നു എന്നാണ് ഷങ്കർ പറയുന്നത്. എന്തിരന്റെ ആദ്യ ഭാഗത്തിൽ കൊച്ചിൻ ഹനീഫ അഭിനയിച്ചിരുന്നു. അതിൽ അന്തരിച്ചു പോയ കലാഭവൻ മണിയും ശ്രദ്ധേയമായ ഒരു റോൾ ചെയ്തിരുന്നു. ഷങ്കറിന്റെ എല്ലാ ചിത്രങ്ങളിലും മലയാളി സാന്നിധ്യം ഉണ്ടാവാറുണ്ട്. ഇന്ത്യൻ എന്ന ചിത്രത്തിൽ ഏറെ നിർണ്ണായകമായ ഒരു റോൾ ചെയ്തത് നെടുമുടി വേണു ആണ്. ഇന്ത്യൻ 2 ലും നെടുമുടി വേണു അഭിനയിക്കും. കൊച്ചിൻ ഹനീഫ ഷങ്കറിന്റെ മുതൽവൻ, അന്യൻ, ശിവാജി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അതുപോലെ വിക്രം ചിത്രമായ ഐയിൽ ശങ്കർ വില്ലനായി കൊണ്ട് വന്നത് സുരേഷ് ഗോപിയെ ആണ്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
This website uses cookies.