മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി ഇന്നാണ് തന്റെ എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിച്ചത്. ഇന്നലെ അർദ്ധരാത്രി മുതൽ മമ്മൂട്ടി ആരാധകർ ആഘോഷം തുടങ്ങിയിരുന്നു. മമ്മൂട്ടിയുടെ വീടിനു മുന്നിലെത്തിയ ആരാധകർ പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും ആഘോഷിച്ചപ്പോൾ അവരെ അഭിവാദ്യം ചെയ്യാൻ മമ്മൂട്ടിയും പുറത്തു വന്നു. ആരാധകർക്കും സിനിമാ പ്രേമികൾക്കുമൊപ്പം മലയാള സിനിമാ ലോകവും തങ്ങളുടെ പ്രീയപ്പെട്ട മമ്മുക്കക്ക് ആശംസകൾ നൽകികൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു. അതിൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് മലയാളത്തിന്റെ മറ്റൊരു മെഗാതാരമായ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നൽകിയ ആശംസകളാണ്. വീഡിയോ പങ്കു വെച്ചാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. മലയാളത്തിലെ ഒട്ടേറെ താരങ്ങളും സംവിധായകരും മറ്റു സാങ്കേതിക പ്രവർത്തകരും, രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും മമ്മൂട്ടിക്ക് ആശംസകൾ നൽകി.
ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആസിഫ് അലി, ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ആന്റോ ജോസഫ്, ദിലീപ്, മാത്യൂസ് തോമസ്, ആന്റണി പെരുമ്പാവൂർ, സണ്ണി വെയ്ൻ, അസ്‌കർ അലി, ഗോകുൽ സുരേഷ്, അമൽ നീരദ്, അനു സിതാര, മിയ, സുരേഷ് ഗോപി, മഞ്ജു വാര്യർ, അജയ് വാസുദേവ്, സൈജു കുറുപ്പ്, അജു വർഗീസ്, അബു സലിം, ബി ഉണ്ണികൃഷ്ണൻ, നിസാം ബഷീർ, ഷാജി കൈലാസ്, ഇന്ദ്രജിത് സുകുമാരൻ, അരുൺ ഗോപി, ജയസൂര്യ, തരുൺ മൂർത്തി, ബിജു മേനോൻ, രമേശ് പിഷാരടി, ടിനി ടോം, ഉണ്ണി മുകുന്ദൻ, ടി എൻ പ്രതാപൻ, ഡിജോ ജോസ് ആന്റണി, ഹണി റോസ്, നൈല ഉഷ, ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, ഹനീഫ് അദനി, ഗിന്നസ് പക്രു, മനോജ് കെ ജയൻ, പാരിസ് ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, നവ്യ നായർ, ബാദുഷ, വൈശാഖ്, ശിവദാ, ആന്റണി വർഗീസ്, ദിനേശ് പ്രഭാകർ, അനശ്വര രാജൻ, അഞ്ജലി അമീർ, മീനാക്ഷി എന്നിവരും ഒട്ടേറെ മറ്റു മലയാള സിനിമാ താരങ്ങളും അന്യ ഭാഷാ സിനിമാ താരങ്ങളും മമ്മൂട്ടിക്ക് ആശംസകൾ നൽകി.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.