[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിമർശനങ്ങളെ കാറ്റിൽ പറത്തി ചങ്ക്‌സിന്റെ ബോക്സ് ഓഫീസ് പടയോട്ടം..!

ഹാപ്പി വെഡിങ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ കഴിഞ്ഞ വർഷം മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറിയ ഒമർ ലുലു ഒരുക്കിയ പുതിയ ചിത്രമായ ചങ്ക്‌സ് ഇന്ന് കേരളാ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്. ഈ കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ പ്രദർശനം ആരംഭിച്ച ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും അതൊന്നും ബോക്സ് ഓഫീസിൽ ചങ്ക്‌സ് നടത്തുന്ന പടയോട്ടത്തിനു തടസ്സമായിട്ടില്ല.

ചിത്രത്തിന്റെ ഓപ്പണിങ് വീക്കെൻഡിൽ തന്നെ ഏകദേശം അഞ്ചു കോടിയോളം രൂപ കേരളത്തിൽ നിന്ന് മാത്രം നേടിയതായി സംവിധായകൻ ഒമർ ലുലു വെളിപ്പെടുത്തുന്നു.

ഈ വർഷം ഒരു മലയാള സിനിമ നേടിയ ഏറ്റവും വലിയ വീക്കെൻഡ് കളക്ഷനിൽ ഒന്നാണ് ഇപ്പോൾ ചങ്ക്‌സ് നേടിയിരിക്കുന്നത്. യുവാക്കളെയും കോളേജ് വിദ്യാർത്ഥികളെയും ഒരുപാട് ആകർഷിക്കുന്ന ഈ ചിത്രം ഒരു കമ്പ്ലീറ്റ് ഫൺ ഫിലിം ആണ്.

ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം വൻ ലാഭമാണ് നിർമ്മാതാവിനും നേടി കൊടുക്കുന്നത്. വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ നിർമ്മിച്ച ഈ ചിത്രം കോളേജിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ കോമഡി ചിത്രമാണ്. ചിരിക്കാൻ വക നൽകുന്ന ഈ ചിത്രത്തിൽ അടിപൊളി പാട്ടുകളും, ട്വിസ്റ്റുകളും , മനോഹരമായ ദൃശ്യ വിരുന്നും പ്രേക്ഷകർക്കായി ഒമർ ലുലു ഒരുക്കിയിട്ടുണ്ട്.

ജോസഫ് വിജീഷ്, അനീഷ് ഹമീദ്, സനൂപ് തൈക്കുടം എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ബാലു വർഗീസ്, ധർമജൻ ബോൾഗാട്ടി, വിശാഖ് നായർ, ഗണപതി, ഹണി റോസ്, സിദ്ദിഖ്, ലാൽ, മറീന മൈക്കൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു.

ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ആൽബിയാണ്. ചങ്ക്‌സ് 2 വരാനുള്ള സാധ്യതകളും തള്ളി കളയാനാവില്ല . അതിനുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞതായി സംവിധായകൻ ഒമർ ലുലു തന്നെ വെളിപ്പെടുത്തിയിരുന്നു. ഏതായാലും യുവത്വത്തിന്റെ ഈ ചങ്ക്‌സ് കേരളം കീഴടക്കുകയാണ് ഇപ്പോൾ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.