ഫഹദ് ഫാസിലിന്റെ മുപ്പത്തിയഞ്ചാം പിറന്നാളായ ഇന്ന് ഒട്ടേറെ മലയാള താരങ്ങളാണ് പിറന്നാൾ ആശംസകളുമായി എത്തിയത്. ഒപ്പം ഫഹദിന് ആശംസകളുമായി തമിഴിന്റെ പ്രിയ യുവതാരം ശിവകാർത്തികേയനും എത്തി.
തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വേലൈകാരന്റെ പുതിയ പോസ്റ്റർ ഷെയർ ചെയ്തായിരുന്നു ഫഹദിനുള്ള ആശംസകൾ ശിവകാർത്തികേയൻ അറിയിച്ചത്. ‘ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായ ഫഹദ് ഫാസിലിന് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു ശിവകാർത്തികേയന്റെ ഫേസ്‌ബുക്ക് കുറിപ്പ്.
ഫഹദ് ഫാസിൽ ആദ്യമായി തമിഴിൽ എത്തുന്ന ചിത്രമാണ് വേലൈക്കാരൻ. ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.
നയൻതാരയാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. വേലൈകാരന്റെ സംവിധായൻ മോഹൻ രാജയുടെ കഴിഞ്ഞ ചിത്രമായ തനി ഒരുവനിലും നയൻതാര തന്നെയായിരുന്നു നായിക.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.