[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ശക്തമായ തിരിച്ചു വരവുമായി രചന നാരായണൻകുട്ടി; വർണ്യത്തിൽ ആശങ്ക മുന്നേറുന്നു..

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ വർണ്യത്തിൽ ആശങ്ക മികച്ച പ്രേക്ഷകാഭിപ്രായവും ബോക്സ് ഓഫീസ് വിജയവും നേടി മുന്നേറുകയാണ്. കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രം മലയാള സിനിമയിലെ ഇന്നേ വരെ വന്നിട്ടുള്ള ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളിൽ ഒന്നാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം . വളരെ രസകരമായി നമ്മുടെ സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളെയും വിമർശിച്ച ഈ ചിത്രം പ്രേക്ഷകർ കയ്യടികളോടെയാണ് ഏറ്റു വാങ്ങുന്നത്. അഭിനേതാക്കളുടെ മിന്നുന്ന പ്രകടനവും ചിത്രത്തിന് മുതൽക്കൂട്ടായിട്ടുണ്ട് എന്ന് പറയാം. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒരിക്കൽ കൂടി വിസ്‍മയിപ്പിച്ചപ്പോൾ ഈ ചിത്രത്തിലൂടെ ശ്കതമായ ഒരു തിരിച്ചു വരവ് നടത്തിയ കലാകാരിയാണ് രചന നാരായണൻ കുട്ടി.

ലൈഫ് ഓഫ് ജോസൂട്ടി എന്ന ജീത്തു ജോസഫ്- ദിലീപ് ചിത്രത്തിന് ശേഷം രചനയെ നമ്മൾ മലയാള സിനിമയിൽ ഒരുപാട് കണ്ടിട്ടില്ലായിരുന്നു. രചനയുടെ സ്വതസിദ്ധമായ ശൈലിയിൽ നിറഞ്ഞാടാനുള്ള വക നൽകുന്ന കഥാപാത്രങ്ങൾ പിന്നീട അധികം ഈ നടിക്ക് ലഭിച്ചില്ല എന്ന് തന്നെ പറയാം. എന്നാൽ വർണ്യത്തിൽ ആശങ്ക എന്ന ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ദയാനന്ദൻ എന്നയാളുടെ കർക്കശ്യക്കാരിയായ ആയ ഭാര്യ ആയി മികച്ച പ്രകടനം ആണ് രചന നൽകിയത്. ഒരുപാട് രംഗങ്ങൾ ഇല്ലെങ്കിലും ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം തന്നെ ആയിരുന്നു രചനയുടെ കഥാപാത്രം.

തിലോത്തമ, പുതിയ നിയമം, കാംബോജി എന്നിവ ആയിരുന്നു ലൈഫ് ഓഫ് ജോസ്സൂട്ടിയിലെ മികച്ച വേഷത്തിനു ശേഷം രചന അഭിനയിച്ച മലയാള ചിത്രങ്ങൾ. ഇപ്പോൾ വർണ്യത്തിൽ ആശങ്കയിലെ മികച്ച പ്രകടനത്തിലൂടെ രചന വീണ്ടും ശ്രദ്ധ നേടുകയാണ്. ആസിഫ് അലി നായകനായ തൃശ്ശിവ പേരൂർ ക്ലിപ്തം ആണ് രചനയുടേതായി ഉടൻ വരുന്ന ചിത്രം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.