ഹാപ്പി വെഡിങ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ കഴിഞ്ഞ വർഷം മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറിയ ഒമർ ലുലു ഒരുക്കിയ പുതിയ ചിത്രമായ ചങ്ക്‌സ് ഇന്ന് കേരളാ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്. ഈ കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ പ്രദർശനം ആരംഭിച്ച ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും അതൊന്നും ബോക്സ് ഓഫീസിൽ ചങ്ക്‌സ് നടത്തുന്ന പടയോട്ടത്തിനു തടസ്സമായിട്ടില്ല.
ചിത്രത്തിന്റെ ഓപ്പണിങ് വീക്കെൻഡിൽ തന്നെ ഏകദേശം അഞ്ചു കോടിയോളം രൂപ കേരളത്തിൽ നിന്ന് മാത്രം നേടിയതായി സംവിധായകൻ ഒമർ ലുലു വെളിപ്പെടുത്തുന്നു.
ഈ വർഷം ഒരു മലയാള സിനിമ നേടിയ ഏറ്റവും വലിയ വീക്കെൻഡ് കളക്ഷനിൽ ഒന്നാണ് ഇപ്പോൾ ചങ്ക്‌സ് നേടിയിരിക്കുന്നത്. യുവാക്കളെയും കോളേജ് വിദ്യാർത്ഥികളെയും ഒരുപാട് ആകർഷിക്കുന്ന ഈ ചിത്രം ഒരു കമ്പ്ലീറ്റ് ഫൺ ഫിലിം ആണ്.
ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം വൻ ലാഭമാണ് നിർമ്മാതാവിനും നേടി കൊടുക്കുന്നത്. വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ നിർമ്മിച്ച ഈ ചിത്രം കോളേജിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ കോമഡി ചിത്രമാണ്. ചിരിക്കാൻ വക നൽകുന്ന ഈ ചിത്രത്തിൽ അടിപൊളി പാട്ടുകളും, ട്വിസ്റ്റുകളും , മനോഹരമായ ദൃശ്യ വിരുന്നും പ്രേക്ഷകർക്കായി ഒമർ ലുലു ഒരുക്കിയിട്ടുണ്ട്.
ജോസഫ് വിജീഷ്, അനീഷ് ഹമീദ്, സനൂപ് തൈക്കുടം എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ബാലു വർഗീസ്, ധർമജൻ ബോൾഗാട്ടി, വിശാഖ് നായർ, ഗണപതി, ഹണി റോസ്, സിദ്ദിഖ്, ലാൽ, മറീന മൈക്കൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു.
ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ആൽബിയാണ്. ചങ്ക്‌സ് 2 വരാനുള്ള സാധ്യതകളും തള്ളി കളയാനാവില്ല . അതിനുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞതായി സംവിധായകൻ ഒമർ ലുലു തന്നെ വെളിപ്പെടുത്തിയിരുന്നു. ഏതായാലും യുവത്വത്തിന്റെ ഈ ചങ്ക്‌സ് കേരളം കീഴടക്കുകയാണ് ഇപ്പോൾ.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.