മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം ആദ്യം പൂർത്തിയായിരുന്നു. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പഴനിയിൽ ആണ് നടന്നത്. നൻപകൽ നേരത്ത് മയക്കം എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. തന്റെ പുതിയ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് എസ് ഹരീഷ് ആണ്. ഒരു സാധാരണക്കാരൻ ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നും, ഒരു കള്ളന്റെ വേഷത്തിലാണ് അദ്ദേഹം ഇതിൽ എത്തുന്നത് എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. അതിനിടക്ക്, ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം സംവിധായകന്റെ കണ്ണ് നനയിച്ചു എന്ന അനുഭവം താൻ അറിഞ്ഞു എന്ന് നടൻ ജയസൂര്യ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് പറയുന്നത് നടൻ ചെമ്പൻ വിനോദ് ആണ്. താൻ ഈ പടത്തിൽ അഭിനയിക്കുന്നില്ല എങ്കിലും തനിക്കു ഈ ചിത്രത്തെ കുറിച്ച് അറിയാം എന്നും, ഇതൊരു നല്ല സിനിമ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു. കൂടുതൽ വിവരങ്ങൾ പുറത്തു പറയുന്നത് ശരിയല്ല എന്ന് പറഞ്ഞ അദ്ദേഹം, ഈ ചിത്രത്തിലൂടെ മമ്മൂട്ടി എന്ന നടന്റെ പുതിയൊരു മുഖം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ എന്നും കൂട്ടിച്ചേർത്തു. ചെമ്പൻ വിനോദിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ലിജോ ജോസ് പെല്ലിശ്ശേരി. മമ്മൂട്ടിക്കൊപ്പം പ്രശസ്ത നടൻ അശോകനും ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. തേനി ഈശ്വർ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൽ നടി രമ്യ പാണ്ഢ്യനും അഭിനയിക്കുന്നുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.