കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ചിത്രമാണ് ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ആക്ഷൻ ത്രില്ലർ ആയ ആദി എന്ന ചിത്രം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ഇപ്പോൾ അതിന്റെ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചില നുണകൾ മാരകമായേക്കാം എന്ന ടാഗ്‌ലൈൻ തന്നെ ഈ ചിത്രത്തിന്റെ ത്രില്ലർ സ്വഭാവം പ്രേക്ഷകരിലേക്ക് എത്തിക്കുന്നു എന്ന് മാത്രമല്ല ചിത്രത്തെ ആകാംഷയോടെ കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഇപ്പോഴിതാ ഈ ചിത്രം കാത്തിരിക്കുന്നവരെ കൂടുതൽ ആവേശത്തിൽ ആഴ്ത്തി കൊണ്ട് ചിത്രത്തിലെ പ്രണവ് മോഹൻലാലിൻറെ സംഘട്ടന രംഗങ്ങളുടെ ചില ലൊക്കേഷൻ സ്റ്റീൽസ് പുറത്തു വന്നിരിക്കുകയാണ്. തകർപ്പൻ ആക്ഷൻ രംഗങ്ങൾ ആണ് പ്രണവ് മോഹൻലാൽ – ജീത്തു ജോസഫ് ടീം ഈ ചിത്രത്തിലൂടെ നമ്മുക്ക് മുന്നിൽ ഒരുക്കുന്നത് എന്ന വ്യക്തമാക്കി തരുന്നത് ആണ് ഓരോ സ്റ്റില്ലുകളും.
ലീക്ക് ആയി പുറത്തു വന്ന ഈ ലൊക്കേഷൻ സ്റ്റീൽസ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ തരംഗമായി മാറിയിരിക്കുകയാണ്. അതീവ രഹസ്യമായി ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് എങ്കിലും എങ്ങനെയോ ലൊക്കേഷൻ സ്റ്റീൽസ് ലീക്ക് ആവുകയായിരുന്നു. ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചെയ്യുവാൻ വേണ്ടി പ്രണവ് പാർക്കർ അഭ്യസിച്ചിരുന്നു. അതുപോലെതന്നെ പണ്ട് മുതലേ ജിംനാസ്റ്റിക്സിലും മൗണ്ടൈൻ ക്ലൈമ്പിങ്ങിലും പരിശീലനം നേടിയിട്ടുള്ള ആളുമാണ് പ്രണവ് മോഹൻലാൽ.
ആക്ഷൻ രംഗങ്ങൾ കൊണ്ട് അൻപത്തിയേഴാം വയസ്സിലും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മോഹൻലാൽ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകനും കിടിലൻ ഫൈറ്റ് കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.
വിദേശത്തു നിന്നുള്ള സ്റ്റണ്ട് കോർഡിനേറ്റർമാരാണ് ആദിയിലെ പ്രണവിന്റെ പാർക്കർ രംഗങ്ങൾ ഒരുക്കുന്നത്. പ്രണവ് കൂടാതെ സിജു വിൽസൺ, ഷറഫുദീൻ, സിദ്ദിഖ്, ലെന, അദിതി രവി, അനുശ്രീ, ജഗപതി ബാബു എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗം ആണ്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് അനിൽ ജോൺസൻ ആണ്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.