[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുത്തൻ മേക്കോവറിൽ ബിജു മേനോൻ: ലവ കുശയിലൂടെ ഈ വർഷത്തെ മൂന്നാം വിജയം.

നടൻ നീരജ് മാധവ് ആദ്യമായി തിരക്കഥ ഒരുക്കി , ഗിരീഷ് മനോ സംവിധാനം ചെയ്ത ലവ കുശ എന്ന കോമഡി ചിത്രം ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവിടെ പ്രദർശനത്തിന് എത്തിയത്. ബിജു മേനോൻ, നീരജ് മാധവ്, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചത് ആർ ജെ ക്രീയേഷന്സിന്റെ ബാനറിൽ ജെയ്സൺ ഇളംകുളം ആണ്.

സ്പൈ ത്രില്ലർ എന്ന വുഭാഗത്തിൽ പെടുന്ന മലയാളത്തിലെ ആദ്യ ചിത്രമാണ് ലവ കുശ എന്ന് പറയാം. ആദ്യാവസാനം പ്രേക്ഷകരെ കുടു കുടെ ചിരിപ്പിക്കുന്ന രീതിയിലാണ് ഈ ചിത്രം നമ്മുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിരിക്കൊപ്പം ആവേശവും സസ്‌പെൻസും തരുന്നുണ്ട് ഈ ചിത്രം എന്നതു ലവ കുശയെ പ്രേക്ഷകരുടെ പ്രീയപെട്ടതാക്കുന്നു. ഈ ചിത്രത്തിൽ ഒരു പുത്തൻ മേക്കോവറിൽ ആണ് ബിജു മേനോൻ എത്തിയിരിക്കുന്നത് .

ഈ അടുത്ത കാലത്തായി കൂടുതലും നാടൻ വേഷങ്ങളിലും സാധാരണക്കാരന്റെ ലുക്കിലും ആണ് ബിജു മേനോൻ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതെല്ലാം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. പക്ഷെ ഈ ചിത്രത്തിൽ ജോയ് കാപ്പൻ എന്ന പോലീസ് കഥാപാത്രം ആണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. എല്ലാ അർഥത്തിലും ഒരു സ്റ്റൈലിഷ് പോലീസ് ഓഫീസർ ആണ് ജോയ് കാപ്പൻ. ജെ കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജോയ് കാപ്പനെ കയ്യടികളോടെയാണ് ആരാധകർ സ്വീകരിക്കുന്നത്.

ലവ കുശ വലിയ വിജയം നേടി മുന്നേറുമ്പോൾ , രക്ഷാധികാരി ബൈജുവിനും ഷെർലക് ടോംസിനും ശേഷം ഈ വർഷത്തെ മൂന്നാമത്തെ ബോക്സ് ഓഫീസ് വിജയമാണ് ബിജു മേനോൻ നേടുന്നത്.

നീരജ് മാധവ്- അജു വർഗീസ് ടീമിന്റെ സൂപ്പർ പെർഫോമൻസും ഇവരും ബിജു മേനോനും തമ്മിലുള്ള ഓൺസ്‌ക്രീൻ രസതന്ത്രവുമെല്ലാം ചിത്രത്തെ ഒരുപാട് തുണച്ചിട്ടുണ്ട് എന്ന് പറയാം. ഗോപി സുന്ദർ സംഗീതം നൽകിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് പ്രകാശ് വേലായുധൻ ആണ്. ഏതായാലും പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുന്ന ഈ ചിത്രം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.