മെഗാസ്റ്റാർ മമ്മൂട്ടിയുടെയും കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെയും കുഞ്ഞാലി മരയ്ക്കാർ പ്രഖ്യാപന വേള മുതൽ ഇരുതാരങ്ങളുടെ ആരാധകർ ഉൾപ്പെടെ സിനിമാ ലോകം വളരെ ആവേശത്തിലാണ്.മോഹൻലാലിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രികരണം പുരോഗമിക്കുകയാണ്. മമ്മൂട്ടി ചിത്രത്തിന്റെ ചിത്രികരണം ഉടനെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മരയ്ക്കാറായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. മരയ്ക്കാരുടെ വേഷവിധാനത്തിൽ രൂപപ്പെട്ട ഇരുവരുടെയും ചിത്രങ്ങളെ ആരാധകർ സ്വാഗതം ചെയ്യുകയും ചെയ്തു. ബാഹുബലിയുടെ കലാസംവിധായകനായ മനു ജഗത്താണ് രണ്ട് ചിത്രങ്ങളും വരച്ചത്.ഇരുവരുടെയും സിനിമ മരയ്ക്കാർ നാലാമന്റെ കഥയാണ് പറയുന്നത്.
മോഹൻലാൽ – പ്രിയദർശൻ ഒരുക്കുന്ന കുഞ്ഞാലി മരയ്ക്കാർ ഹൈദ്രബാദ് റാമോജി ഫിലിം സിറ്റിയിൽ ചിത്രികരണം പുരോഗമിക്കുന്നു. മരക്കാരുടെ വേഷത്തിൽ ഉള്ള മോഹൻലാൽ ഷൂട്ടിങ്ങിൽ പങ്കെടുക്കുന്ന വീഡിയോയും, ലൊക്കേഷൻ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. മധു, സിദ്ധിഖ് ,പ്രണവ് മോഹൻലാൽ, അർജുൻ സർജ,മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം സംവിധായകൻ ഫാസിലും ചിത്രത്തിൽ അഭിനയിക്കുന്നു.തിരു ഛായാഗ്രഹണവും ബാഹുബലി സെറ്റുകൾ ഒരുക്കിയ ദേശീയ അവാർഡ് ജേതാവ് സാബു സിറിൾ കലാസംവിധാനവും നിർവ്വഹിക്കുന്നു. നൂറു കോടി രൂപയ്ക്കു മുകളിൽ മുതൽ മുടക്കി ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ. കോൺഫിഡന്റ് ഗ്രൂപ്പ്ന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.
മെഗാസ്റ്റാർ മമ്മൂട്ടി സന്തോഷ് ശിവൻ ടീമിന്റെ മരയ്ക്കാർ ചിത്രികരണം ഉടൻ ആരംഭിക്കുന്നതും കാത്തിരിക്കുകയാണ് ഇപ്പോൾ സിനിമാ ലോകം.
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
This website uses cookies.