[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കരിയർ തന്നെ മാറ്റി മറിച്ച ആ ചിത്രത്തിൽ തനിക്ക് ലഭിച്ച പ്രതിഫലം 1000 രൂപ: വിജയ് സേതുപതി മനസു തുറക്കുന്നു..

മക്കൾ സെൽവൻ വിജയ് സേതുപതി ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ച ചെയ്യപ്പെടുന്ന അഭിനയതാക്കളിൽ ഒരാളാണ്.വിജയ് സേതുപതിയുടെ കരിയറിൽ ടേണിംഗ് പോയിന്റായി ഇറങ്ങിയ സിനിമയായിരുന്നു പിസ. വിജയ് സേതുപതിക്ക് തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ചിത്രമായിരുന്നു സുഹൃത്ത് കൂടിയയായ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ ഹൊറർ ഫിക്ഷൻ ചിത്രമായിരുന്ന പിസ. ഈ ചിത്രത്തിന്റെ ചിത്രികരണത്തിൽ ഒരുപാട് പ്രതിസന്ധികൾ തങ്ങൾ നേരിട്ടിരുന്നതായും വിജയ് സേതുപതി പറയുന്നു. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് ലഭിച്ച പ്രതിഫലം ആയിരം രൂപയായിരുന്നു എന്നും, ഡബ്ബിംഗ് സമയത്ത് തന്റെ കഷ്ടപാട് കണ്ടിട്ട് സംവിധായകൻ കാർത്തിക് തനിക്ക് ആയിരം രൂപ കൂടി തരികയും ചെയ്തുവെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ
വിജയ് സേതുപതി പറഞ്ഞു.

പിസയുടെ വിജയത്തിന് ശേഷം കാർത്തിക് സുബ്ബരാജ് ഒരുക്കിയ ജിഗര്‍തണ്ടയിലും, ഇരൈവിയിലും വിജയ് സേതുപതി പ്രധാന വേഷത്തിൽ എത്തിയിരുന്നു. സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി കാർത്തിക് ഒരുക്കുന്ന പുതിയ ചിത്രം പേട്ടയിൽ വില്ലൻ വേഷത്തിൽ എത്തുന്നത് മക്കൾ സെൽവൻ വിജയ് സേതുപതിയാണ്. ചിത്രം അടുത്ത മാസം പൊങ്കൽ റിലീസായി എത്തുന്നു. ഇത് കൂടാതെ നിരവധി ചിത്രങ്ങളാണ് താരത്തിനായി തമിഴിൽ ഒരുങ്ങുന്നത്.

തമിഴ് സിനിമയിൽ എന്നപോലെ തന്നെ മലയാളത്തിലും നിരവധി ആരാധകരുള്ള നടനാണ് വിജയ് സേതുപതി. ജയറാം നായകനാകുന്ന മാർക്കോണി മത്തായിലൂടെ മക്കൾ സെൽവൻ വിജയ് സേതുപതി മലയാളത്തിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്. സനൽ കളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം ആദ്യം ആരംഭിക്കും.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.