ഫഹദ് ഫാസിലിന്റെ ഈ വർഷത്തെ ആദ്യത്തെ റിലീസ് ആയി എത്തുന്ന ചിത്രമാണ് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കിയ കാർബൺ എന്ന ചിത്രം. ഈ വരുന്ന ജനുവരി 19 നു കാർബൺ കേരളത്തിലെ തീയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. മമത മോഹൻദാസ് ആദ്യമായി ഫഹദ് ഫാസിലിന്റെ നായിക ആയെത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പോയട്രി ഫിലിംസിന്റെ ബാനറിൽ സിബി കെ തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്നാണ്. മികച്ച രണ്ടു ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിലൂടെ ആദ്യം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ഈ ചിത്രം, പിന്നീട് ഇതിന്റെ ട്രൈലറിലൂടെയും സോങ് വിഡിയോകളിലൂടെയും വമ്പൻ പ്രതീക്ഷയാണ് പകർന്നു നൽകിയത്. ട്രെയ്‌ലറും സോങ് വീഡിയോകളും ഇതിനോടകം തന്നെ വമ്പൻ ഹിറ്റായി കഴിഞ്ഞു.
ഫഹദിനും മമത മോഹൻദാസിനുമൊപ്പം ദിലീഷ് പോത്തൻ, മണികണ്ഠൻ ആചാരി, സൗബിൻ ഷാഹിർ, നെടുമുടി വേണു, വിജയ രാഘവൻ, ഷറഫുദീൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രശസ്ത ബോളിവുഡ് സംവിധായകൻ വിശാൽ ഭരദ്വാജ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു ഒരു ബോളിവുഡ് ക്യാമറാമാൻ ആണ്. മലയാളി കൂടിയായ കെ യു മോഹനൻ ആണ് ആ ബോളിവുഡ് ക്യാമറാമാൻ. ദയ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച വേണു സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് കാർബൺ. കാടിന്റെ പശ്ചാത്തലത്തിലും ഈ ചിത്രത്തിന്റെ കഥ പറയുന്നുണ്ടെന്നു ഇതിന്റെ ട്രൈലെർ സൂചന തരുന്നുണ്ട്. ഏതായാലും ഈ വർഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രമായി കാർബൺ മാറി കഴിഞ്ഞിട്ടുണ്ടെന്ന് പറയാം.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.