[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മോഹൻലാൽ- അജോയ് വർമ്മ ചിത്രം ആരംഭിച്ചു; ഈ ചിത്രത്തിന്റെ ഭാഗം ആയതിൽ ആവേശം കൊള്ളുന്നു എന്ന് മോഹൻലാൽ..!

കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസം മുതൽ മുംബൈയിൽ ഷൂട്ടിങ് ആരംഭിച്ചു. മോഹൻലാൽ തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചത്. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ ഒരുക്കുന്ന ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ്. സാജു തോമസ് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം മുംബൈ, മംഗോളിയ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ആയി ആണ് പൂർത്തിയാവുക. ഈ ചിത്രത്തിന്റെ തിരക്കഥ വളരെ രസകരമാണെന്നും അതുകൊണ്ടു തന്നെ ഇതിന്റെ ഭാഗം ആവുന്നതിന്റെ ആവേശത്തിൽ ആണ് താനെന്നുമാണ് മോഹൻലാൽ പറയുന്നത്. തന്റെ പുതിയ സ്ലിം ലുക്കിൽ ആയിരിക്കും മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.

പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിൽ ആണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത്. മീന മോഹൻലാലിൻറെ നായിക ആയെത്തുന്ന ഈ ചിത്രത്തിൽ തൃഷയും ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ പ്രകാശ് രാജ് ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. മേൽ പറഞ്ഞ ലൊക്കേഷനുകൾ കൂടാതെ പുണെയിലും ഈ ചിത്രം ഷൂട്ട് ചെയ്യും. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഡ്രാമ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമാണ് എന്നാണ് സൂചന. മെയ് ആദ്യ വാരം ഈ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഈ ചിത്രം പൂർത്തിയാക്കിയതിനു ശേഷം മോഹൻലാൽ റോഷൻ ആൻഡ്രൂസ്- നിവിൻ പോളി ടീമിന്റെ കായംകുളം കൊച്ചുണ്ണിയിലെ അതിഥി വേഷവും അതുപോലെ തന്നെ തന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനും പൂർത്തിയാക്കും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.