മെഗാ സ്റ്റാർ മമ്മൂട്ടി ഭീഷ്മ പർവ്വം എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകുന്ന അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഇപ്പോൾ ഓൺലൂകേർസ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളും വൈറൽ ആവുകയാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ്, മകനും യുവ താരവുമായ ദുൽഖർ സൽമാനുമൊത്തു ഒരു ചിത്രം ഉണ്ടാകുമോ എന്നത്. അത്തരമൊരു ചിത്രത്തിന് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ് എന്നും കൂടി സൂചിപ്പിച്ചപ്പോൾ മമ്മൂട്ടി പറയുന്നത് അതൊന്നു അങ്ങനെ പ്ലാൻ ചെയ്യുന്നില്ല എന്നാണ്. നടക്കേണ്ട സമയം ആവുമ്പോൾ അതൊക്കെ അങ്ങ് നടക്കും എന്നും അതും പ്രതീക്ഷിച്ചോ പ്രതീക്ഷിക്കാതെയോ ആരും ഇരിക്കേണ്ട എന്നും അദ്ദേഹം പറയുന്നു. ദുൽഖർ മാത്രമല്ല വേറെ ഒരുപാട് യുവ താരങ്ങൾ മലയാളത്തിൽ ഉണ്ടെന്നും അവർക്കെല്ലാം ഒപ്പം നമ്മുക്ക് അഭിനയിക്കാൻ പറ്റുമോ എന്നും മമ്മൂട്ടി ചോദിക്കുന്നു.
ദുൽഖറിനും ഫഹദിനും ഒക്കെ ഒപ്പം അഭിനയിക്കാൻ അവസരം വന്നാൽ, അത് ചെയ്യാൻ പറ്റുന്ന ഒന്നാണെങ്കിൽ ചെയ്യും എന്നല്ലാതെ, അതിനു വേണ്ടി ഒരു സിനിമ ചെയ്യാൻ തല്ക്കാലം പ്ലാനില്ല എന്നും മമ്മൂട്ടി സൂചിപ്പിക്കുന്നു. അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം മാർച്ച് മൂന്നിന് ആണ് റിലീസ് ചെയ്യുന്നത്. അമൽ നീരദ് തന്നെ തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചത് അമൽ നീരദും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. അതേ ദിവസം തന്നെ ദുൽഖർ നായകനായ തമിഴ് ചിത്രവും റിലീസ് ചെയ്യുന്നുണ്ട്. ബ്രിന്ദ മാസ്റ്റർ ഒരുക്കിയ ഈ ചിത്രത്തിന്റെ പേര് ഹേ സിനാമിക എന്നാണ്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.