[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഇന്ത്യയിൽ വധിക്കപ്പെട്ട മാധ്യമ പ്രവർത്തകരുടെ ലിസ്റ്റ്; ആകാംഷ സമ്മാനിക്കുന്ന രംഗങ്ങളുമായി നാരദൻ രണ്ടാം ട്രൈലെർ

യുവ താരം ടോവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത പുതിയ ചിത്രമായ നാരദൻ റിലീസിന് ഒരുങ്ങുകയാണ്. മാർച്ച് മൂന്നിന് ആണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്തുന്നത്. ഇതിന്റെ ആദ്യ ട്രൈലെർ നേരത്തെ തന്നെ പുറത്തു വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാം ട്രൈലെർ വന്നിരിക്കുകയാണ്. ഡയലോഗുകൾ ഒന്നുമില്ലാതെ ഉദ്വേഗം നിറക്കുന്ന രംഗങ്ങൾ കോർത്തിണക്കിയാണ് ഈ രണ്ടാം ട്രൈലെർ ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റായ മായാനദി, വൈറസ് എന്നിവക്ക് ശേഷം ആഷിഖ് അബു – ടോവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് നാരദൻ. ഉണ്ണി ആർ തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രം സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

അന്ന ബെന്‍ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിര അണിനിരക്കുന്നുണ്ട്. ചന്ദ്രപ്രകാശ് എന്ന പേരുള്ള വാർത്താ അവതാരകൻ ആയാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ എത്തുന്നത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ട്രൈലെർ നൽകുന്ന സൂചന. ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നതു ജാഫർ സാദിക്കും എഡിറ്റ് ചെയ്തിരിക്കുന്നത് സൈജു ശ്രീധരനുമാണ്. ഡി.ജെ ശേഖര്‍ മേനോനും നേഹയും യാക്സണ്‍ പെരേരയും ചേർന്നാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത്. ഏതായാലും മിന്നൽ മുരളിക്ക് ശേഷം എത്തുന്ന ടോവിനോ ചിത്രം എന്ന നിലയിൽ വലിയ പ്രേക്ഷക പിന്തുണ ഈ ചിത്രത്തിന് ലഭിക്കും എന്നാണ് പ്രതീക്ഷ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.