മലയാളത്തിന്റെ യുവതാരങ്ങളിലൊരാളായ പ്രണവ് മോഹൻലാൽ തെലുങ്കിലേക്ക് എന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം പ്രണവ് നായകനായി എത്തുന്ന ചിത്രം ഒരുങ്ങുന്നത് തെലുങ്കിലാണെന്നും ജനതാ ഗാരേജ് എന്ന മോഹൻലാൽ- ജൂനിയർ എൻ ടി ആർ ചിത്രത്തിലൂടെ മലയാളികൾക്കും ഏറെ പരിചിതനായ സംവിധായകൻ കൊരടാല ശിവയാണ് പ്രണവിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്യുക എന്നുമാണ് വാർത്തകൾ പരന്നത്.
മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും അഭിനയിക്കുമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ വന്നു. ഇപ്പോൾ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കൃത്യ ഷെട്ടി, നിത്യ മേനോൻ, നവീൻ പോളി ഷെട്ടി എന്നിവരും വേഷമിടുമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ പറയുന്നതെന്നാണ്. ഈ വാർത്തകളിലെ സത്യം എന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രണവ് ആരാധകരും സിനിമാ പ്രേമികളും.
നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്, ഇങ്ങനെ ഒരു പ്രൊജക്റ്റ് പ്രണവ് മോഹൻലാൽ കമ്മിറ്റ് ചെയ്തിട്ടില്ല എന്നാണ്. ഔദ്യോഗികമായ ഒരു സ്ഥിരീകരണവും പ്രണവിനോട് അടുത്ത വൃത്തങ്ങളിൽ നിന്ന് ഈ ചിത്രത്തെ കുറിച്ച് ലഭിച്ചിട്ടില്ല. ജൂനിയർ എൻ ടി ആർ നായകനായ ദേവരയണ് കൊരടാല ശിവയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം. ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയിരുന്നു.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.