പ്രശസ്ത നടനായ കലാഭവൻ ഷാജോൺ ആദ്യമായി രചിച്ചു സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ എന്ന ചിത്രം ഈ കഴിഞ്ഞ ഓണക്കാലത്തു ആണ് റിലീസ് ചെയ്തത്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി അഭിനയിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചതു മാജിക് ഫ്രയിമ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ്. മൂന്നു ദിവസങ്ങൾക്കയു മുൻപ് ബ്രദേഴ്‌സ് ഡേ ടീം ഈ ചിത്രത്തിന്റെ വിജയം ആഘോഷിച്ചിരുന്നു. അവിടെ വെച്ച് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടി. ബ്രദേഴ്‌സ് ഡേയ്ക്ക് മുൻപ് ലിസ്റ്റിൻ സ്റ്റീഫൻ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരുക്കിയ ചിത്രം ആയിരുന്നു വിമാനം. എന്നാൽ ആ ചിത്രം തീയേറ്ററുകളിൽ വലിയ പരാജയം ആണ് ഏറ്റു വാങ്ങിയത്.
വിമാനം എന്ന ചിത്രം തനിക്കു വരുത്തി വെച്ച നഷ്ടം നികത്തി തന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ എന്നും താൻ ഈ ചിത്രം ചെയ്യാൻ ഉണ്ടായ കാരണം തന്നെ പൃഥ്വിരാജ് ആണെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ഈ ചിത്രത്തിന്റെ വിജയത്തിൽ പൃഥ്വിരാജ് സുകുമാരൻ, ചിത്രത്തിന്റെ സംവിധായകനായ കലാഭവൻ ഷാജോൺ എന്നിവർക്കും നന്ദി പറഞ്ഞ ലിസ്റ്റിൻ താനിപ്പോൾ പൃഥ്വിരാജ് സുകുമാരനൊപ്പം ചേർന്ന് ഒരു പുതിയ ചിത്രം കൂടി നിർമ്മിക്കുക ആണെന്നും വെളിപ്പെടുത്തി. ലാൽ ജൂനിയർ ഒരുക്കുന്ന ഡ്രൈവിംഗ് ലൈസെൻസ് എന്ന ചിത്രമാണത്. ആസിഫ് അലി നായകനായി എത്തുന്ന കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രമാണ് ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അടുത്തതായി റിലീസ് ചെയ്യുന്ന മലയാള ചിത്രം.
ഐശ്വര്യ ലക്ഷ്മി, മിയ, മഡോണ, പ്രയാഗ മാർട്ടിൻ, എന്നിവർ നായികമാർ ആയി അഭിനയിച്ച ബ്രദേഴ്‌സ് ഡേയിൽ തമിഴ് നടൻ പ്രസന്ന, വിജയ രാഘവൻ, ധർമജൻ ബോൾഗാട്ടി, കോട്ടയം നസീർ, വിജയ കുമാർ, പൊന്നമ്മ ബാബു, കൊച്ചു പ്രേമൻ, മാലാ പാർവതി, സ്ഫടികം ജോർജ്, ശിവാജി ഗുരുവായൂർ എന്നിവരും വേഷമിട്ടു. വില്ലൻ വേഷത്തിൽ എത്തിയ പ്രസന്നയുടെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന റോണി എന്ന, കാറ്ററിംഗ് സർവീസ് നടത്തുന്ന കേന്ദ്ര കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.