ഓർഡിനറി, മധുരനാരങ്ങ എന്നീ സിനിമകൾക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശിക്കാരി ശംഭു’. ചിത്രത്തിൽ ചാക്കോച്ചനോടൊപ്പം വിഷ്ണു ഉണ്ണികൃഷ്ണനും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കോതമംഗലത്തെ ഭൂതത്താൻ കെട്ട്, ഇടമലയാർ വനമേഖല എന്നീ പ്രദേശങ്ങളിലായിരുന്നു കഴിഞ്ഞ മൂന്ന് മാസങ്ങളായി ചിത്രത്തിന്റെ ഷൂട്ടിംഗ്. ഷൂട്ടിംഗ് നടന്ന ഒരു സ്ഥലം എന്നുള്ളത് കൊണ്ടുതന്നെ ഇവിടെ ഇപ്പോൾ സന്ദർശകരെ കൊണ്ട് നിറയുകയാണ്. ടൂറിസം ഭൂപടത്തിൽ ഈ പ്രദേശം ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നതിൽ ടൂറിസം വകുപ്പിനും ഏറെ പ്രതീക്ഷയുണ്ട്. ഭൂതത്താൻ കെട്ടിന്റെയും ഇടമലയാർ കാടുകളുടെയും വശ്യസൗന്ദര്യം ഒപ്പിയെടുത്ത് ഒരുക്കുന്ന ചിത്രമാണിത്. സിനിമ പുറത്തിറങ്ങുന്നതോട് കൂടി മറ്റൊരു ഗവിയായി ഈ പ്രദേശം മാറുമെന്ന് നിസംശയം പറയാനാകും.
“കുരുതിമലക്കാവ്” എന്ന ഗ്രാമത്തിലേക്ക് അതിസാഹസികരായ പുലിവേട്ടക്കാരായി എത്തുന്ന ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാണ് ‘ശിക്കാരി ശംഭു’. പീലി എന്ന പീലിപ്പോസ് എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയിലൂടെ നായകനായ വിഷ്‌ണു ഉണ്ണികൃഷ്‌ണനും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു. ചാക്കോച്ചന്റെ നായികയായി ശിവദയാണ് അഭിനയിക്കുന്നത്. പുതുമുഖം അൽഫോൺസയാണ് വിഷ്‌ണുവിന്റെ ജോഡിയായി എത്തുന്നത്. അബ്ബാസും രാജു ചന്ദ്രയും ചേര്‍ന്നാണ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലിയുടേതാണ്. ഏഞ്ചൽ മറിയ സിനിമാസിനു വേണ്ടി എസ് കെ ലോറൻസാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.