[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബിഗ് ബിക്ക് മാത്രമല്ല ഫോർ ബ്രദേർസിനും രണ്ടാം ഭാഗം ഒരുങ്ങുന്നു

മലയാളത്തിലെ എക്കാലത്തെയും മികച്ച സ്റ്റൈലിഷ് ചിത്രമായ ബിഗ്ബിയുടെ രണ്ടാം ഭാഗം ബിലാൽ എന്ന പേരിൽ പുറത്തിറങ്ങുന്ന വാർത്ത ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഹോളിവുഡ് ചിത്രമായ ‘ഫോര്‍ ബ്രദേഴ്‌സ്’ നായക- കഥാപാത്ര സൃഷ്ടിയിലും മേക്കിങ്ങിലും ഏറെ വ്യത്യസ്ത പുലര്‍ത്തി മലയാളത്തിൽ പുനരാവിഷ്കരിച്ച ചിത്രമായിരുന്നു ബിഗ് ബി. ഫോര്‍ ബ്രദേഴ്‌സ് 2005ലും ബിഗ് ബി 2007ലുമായിരുന്നു പുറത്തിറങ്ങിയത്. ബിഗ് ബിക്ക് രണ്ടാം ഭാഗം വരുന്നു എന്നതിന് പിന്നാലെ ഫോര്‍ ബ്രദേഴ്‌സിനും രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നൊരു യാദൃശ്ചികതയും ഇപ്പോഴുണ്ട്.

പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് ബിയ്ക്ക് രണ്ടാം ഭാഗം അമൽ നീരദ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ ഫോര്‍ ബ്രദേഴ്‌സിനും രണ്ടാം ഭാഗം വരുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. ഫോര്‍ ബ്രദേഴ്‌സിലെ അഭിനേതാവായ ടൈറിസ് ഗിബ്‌സണ്‍ ആണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഫോര്‍ ബ്രദേഴ്‌സിന്റെ രണ്ടാം ഭാഗത്തിന് പാരാമൗണ്ട് പിക്‌ചേഴ്‌സ് ഔദ്യോഗികമായി പച്ചക്കൊടി നൽകി. ഇതൊരു കള്ളമല്ലെന്നും ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞുവെന്നും ഗിബ്‌സണ്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ജോൺ സിങ്കിൾടെൻ സംവിധാനം ചെയ്ത ഫോർ ബ്രദേർസിൽ മാർക് വാൾബെർഗ്, ടൈറിസ് ഗിബ്സൺ, ആൻഡ്രെ ബെഞ്ചമിൻ, ഗാരെറ്റ് എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ചത്.

രാം ഗോപാൽ വർമ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡിൽ തിളങ്ങിയ അമൽ നീരദിന്റെ മലയാളത്തിലെ ആദ്യ സംവിധാനസംരംഭമായിരുന്നു ബിഗ് ബി. ആക്‌ഷൻ ത്രില്ലറായ ചിത്രത്തിന് പക്ഷേ സമ്മിശ്രപ്രതികരണമാണ് തിയറ്ററിൽ നിന്ന് ലഭിച്ചത്. എന്നാൽ പിന്നീട് ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെ ആരാധകർ നെഞ്ചോടേറ്റുകയായിരുന്നു. ബിഗ് ബിയെ വെല്ലുന്ന ഗംഭീരമായ കഥയായിരിക്കും രണ്ടാം ഭാഗമായ ‘ ബിലാലി’ന്റേതെന്നാണ് സൂചന. അതുകൊണ്ടുതന്നെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.