മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാനെ ഇപ്പോൾ മലയാളത്തിൽ കാണാൻ കിട്ടുന്നില്ല എന്നതാണ് സത്യം. തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളാണ് ദുൽകർ ഇപ്പോൾ ചെയ്യുന്നതും ഇനി ചെയ്യാൻ പോകുന്നതുമെല്ലാം. കഴിഞ്ഞ വർഷം ഒക്ടോബറിൽ എത്തിയ സോളോ ആണ് ദുൽഖറിന്റെ അവസാന റിലീസ്.അതിനു ശേഷം ദുൽകർ മലയാള ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ല.
ഇനി വരാനിരിക്കുന്ന ദുൽകർ ചിത്രങ്ങൾ തെലുങ്കു- തമിഴ് ദ്വിഭാഷാ ചിത്രമായ മഹാനദിയും അതുപോലെ ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമായ കാർവാൻ എന്നതുമാണ്. ദുൽകർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന തമിഴ് ചിത്രമാണ്.
ഇത് കഴിഞ്ഞാലും ദുൽഖറിനെ മലയാളത്തിലേക്ക് കിട്ടുമെന്ന് വിചാരിക്കണ്ട . ദുൽകർ അടുത്തതായി ചെയ്യാൻ പോകുന്നത് തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ്. സോയ ഫാക്ടർ എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രത്തിൽ സോനം കപൂർ ആണ് ദുൽകർ സൽമാന്റെ നായിക ആയെത്തുന്നത്.
ഇന്ത്യൻ ക്രിറ്റിക്കറ്റ് ടീം ക്യാപ്റ്റൻ ആയാണ് ദുൽകർ ഈ ചിത്രത്തിൽ അഭിനയിക്കുക. ഈ കഥാപാത്രം ചെയ്യുന്നതിന് വേണ്ടി ദുൽകർ ക്രിക്കറ്റ് പരിശീലനം ആരംഭിച്ചത് ആയാണ് റിപ്പോർട്ടുകൾ പറയുന്നത്. അനൂജ ചൗഹാൻ എഴുതിയ ദി സോയ ഫാക്ടർ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രം ഒരുക്കുന്നത്.
1983 ഇൽ ഇന്ത്യ ക്രിക്കറ്റ് വേൾഡ് കപ്പ് നേടിയ സമയത്തു ജനിച്ച സോയ സിങ് എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത് . സോയയുടെ ഭാഗ്യം കൊണ്ടാണ് ഇന്ത്യൻ ടീം കപ്പ് നേടിയതെന്ന് വിശ്വസിക്കപ്പെടുകയും അതിനു ശേഷം 2010 ലോകകപ്പിൽ സോയയുടെ ഭാഗ്യം വിനിയോഗിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം തീരുമാനിക്കുന്നതും ആണ് ഈ ചിത്രത്തിന്റെ കഥാ തന്തു.
ദുൽകർ സൽമാന്റെ ആദ്യ ഹിന്ദി ചിത്രമായ കാർവാൻ ജൂൺ ഒന്നിന് റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പ്രശസ്ത ബോളിവുഡ് താരം ഇർഫാൻ ഖാനും ഈ ചിത്രത്തിൽ ദുൽഖറിന്റെ ഒപ്പം പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.