മാസ്റ്റർ ഡയറക്ടർ സിദ്ദിഖ് മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാലിനെ നായകനാക്കി ഒരുക്കാൻ പോകുന്ന ചിത്രമാണ് ബിഗ് ബ്രദർ. സിദ്ദിഖ് തന്നെ രചന നിർവഹിക്കുന്ന ഈ ചിത്രം നിർമിക്കുന്നതും സിദ്ദിഖ് ആണ്. സിദ്ദിഖിനൊപ്പം വൈശാഖ് രാജൻ, ജെൻസോ ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 25 കോടിയോളം മുതൽ മുടക്കിലാണ് ഒരുക്കുന്നത് എന്നാണ് സൂചന. പ്രശസ്ത തെന്നിന്ത്യൻ നടി റെജീന കസാന്ദ്ര നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ബോളിവുഡിൽ നിന്നും 2 നായികമാർ ഉണ്ടാകും എന്ന് സൂചന ഉണ്ട്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ ഇളയ സഹോദരനും നടനുമായ അർബാസ് ഖാൻ ഈ ചിത്രത്തിൽ അഭിനയിക്കും.
വേദാന്തം എന്ന് പേരുള്ള നോർത്ത് ഇന്ത്യക്കാരൻ ആയ ഒരു ഐ സി എസ് ഉദ്യോഗസ്ഥൻ ആയാണ് അദ്ദേഹം അഭിനയിക്കുന്നത് എന്നാണ് സൂചന. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്ന നിലയിൽ ഒക്കെ ഏറെ പ്രശസ്തൻ ആണ് അർബാസ് ഖാൻ. ലുസിഫെറിൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലൻ ആയി എത്തിയ പോലെ ബിഗ് ബ്രദറിൽ മറ്റൊരു ബോളിവുഡ് താരം മോഹൻലാലിനൊപ്പം എത്തുന്നു എന്നതും കൗതുകകരമായ കാര്യമാണ്. ഈ ചിത്രത്തിൽ ആസിഫ് അലിയും ഉണ്ടാകും എന്ന് സ്ഥിതീകരിക്കാത്ത ഒരു വാർത്ത ഉണ്ട്. അനൂപ് മേനോൻ, വിഷ്ണു ഉണികൃഷ്ണൻ, ചെമ്പൻ വിനോദ്, ടിനി ടോം തുടങ്ങി വലിയ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും ദൃശ്യങ്ങൾ ഒരുക്കുന്നത് ജിത്തു ദാമോദറും ആണ്. ആർ ഗൗരി ശങ്കർ ആണ് ഇതിന്റെ എഡിറ്റർ. ജൂൺ ഇരുപതിന് ആണ് ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് തുടങ്ങുക.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.