കഴിഞ്ഞ ദിവസമാണ് പ്രതി പൂവൻ കോഴി എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ പ്രചരണാർത്ഥം ഒരു കോളേജ് യൂണിയൻ ഉത്‌ഘാടനത്തിനു എത്തിയ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ കോളേജ് വിദ്യാർഥിനികൾക്ക് ഒപ്പം സ്റ്റേജിൽ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതു. പ്രണയവർണ്ണങ്ങൾ എന്ന മഞ്ജു വാര്യർ അഭിനയിച്ച പഴയ ചിത്രത്തിലെ കണ്ണാടി കൂടും കൂട്ടി എന്ന ഗാനത്തിന് ആണ് കോളേജ് വിദ്യാർഥിനികൾക്ക് ഒപ്പം മഞ്ജു വാര്യർ സ്റ്റേജിൽ നൃത്തം വെച്ചത്. ആദ്യം വിദ്യാർത്ഥിനികൾ ആണ് മഞ്ജു അഭിനയിച്ച ഗാനങ്ങൾക്കു നൃത്തം ചെയ്യാൻ ആരംഭിച്ചത് എങ്കിലും പിന്നീട് അവർ മഞ്ജുവിനെ കൂടി വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
മഞ്ജുവിനൊപ്പം വേദിയിൽ നൃത്തം ചെയ്ത വിദ്യാർത്ഥിനികളിൽ ഒരാൾ ഒരു താര പുത്രി ആയിരുന്നു. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ ആയ അരുന്ധതി ആയിരുന്നു അത്. മഞ്ജു വാര്യര്ക്ക് ഒപ്പം നൃത്തം ചെയ്യുന്ന അരുന്ധതിയെയും വൈറൽ ആവുന്ന വീഡിയോകളിൽ കാണാൻ സാധിക്കും. നൃത്തം ചെയ്ത ശേഷം മഞ്ജു അരുന്ധതിയെ കെട്ടിപ്പിടിക്കുന്നതും ആ വീഡിയോകളിൽ കാണാൻ സാധിക്കും. കൈയടികളോടെയും ആർപ്പുവിളികളോടെയുമാണ് കോളേജ് വിദ്യാർത്ഥികൾ മഞ്ജുവിന്റെ നൃത്തത്തെ സ്വീകരിച്ചത്. ടിക് ടോക് വീഡിയോകളിലൂടെ ഏറെ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് അരുന്ധതി. അമ്മ ബിന്ദു പണിക്കർക്ക് ഒപ്പവും അരുന്ധതി ചെയ്തിട്ടുള്ള ടിക് ടോക് വീഡിയോകൾ ഏറെ ഹിറ്റായിട്ടുണ്ട്.
റോഷൻ ആൻഡ്രൂസ് ഒരുക്കിയ പ്രതി പൂവൻ കോഴി എന്ന മഞ്ജു വാര്യർ ചിത്രം ഈ വരുന്ന ഡിസംബർ 20 നു ആണ് റിലീസ് ചെയ്യുക. ഇതിന്റെ ട്രൈലെർ ഇന്നലെ ദുൽഖർ സൽമാൻ ആണ് പുറത്തു വിട്ടത്. മികച്ച അഭിപ്രായം ആണ് ഈ ട്രൈലെർ നേടിയെടുക്കുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.