[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മഞ്ജു വാര്യരുടെ പരാതിയിലെ ക്രൈം ബ്രാഞ്ച് അന്വേഷണം; മൊഴിയെടുപ്പിനു ഹാജരാവാതെ ശ്രീകുമാർ മേനോൻ

പ്രശസ്ത നടി മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മേനോന് എതിരെ നൽകിയ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയാണ്‌ ഇപ്പോൾ. ശ്രീകുമാർ മേനോൻ സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും അതുപോലെ ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്തുമെന്ന് ഭയക്കുന്നുവെന്നും കാണിച്ച് ആണ് മഞ്ജു വാര്യർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. അതിനൊപ്പം ഏതാനും തെളിവുകളും ഈ നടി കൈമാറിയിരുന്നു. ഈ വിഷയത്തിൽ മഞ്ജുവിന്റെയും അതുപോലെ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടേയും മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി ശ്രീകുമാർ മേനോന്റെ വീട്ടിലും പാലക്കാട് ഉള്ള ഓഫീസിലും പോലീസ് റെയ്‌ഡ്‌ നടത്തുകയും ചെയ്തു. ഈ കഴിഞ്ഞ ദിവസം ശ്രീകുമാർ മേനോന് മൊഴി രേഖപ്പെടുത്തുന്നതിനായി ഹാജരാവാൻ ആണ് ക്രൈം ബ്രാഞ്ച് നിർദേശിച്ചത്. എന്നാൽ ശ്രീകുമാർ മേനോൻ കഴിഞ്ഞ ദിവസം പോലീസ് നിർദേശം അവഗണിക്കുകയും മൊഴിയെടുപ്പിനു ഹാജരാവുകയും ചെയ്തില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വരില്ലെന്ന വിവരം കാണിച്ച് ശ്രീകുമാർ മേനോന്റെ സന്ദേശങ്ങളൊന്നും കിട്ടിയില്ലെന്ന് കേസ് അന്വേഷിക്കുന്ന തൃശൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പറയുകയും ചെയ്തു.

പാലക്കാട് റെയ്‌ഡ്‌ നടന്നപ്പോൾ ഇദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല എന്നാണ് വിവരം. ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു അന്ന് റെയ്‌ഡ്‌ നടന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താൻ നല്‍കിയ ലെറ്റര്‍ പാഡും ഒപ്പും ശ്രീകുമാര്‍ ദുരുപയോഗിക്കുമോയെന്ന്‌ ഭയപ്പെടുന്നതായും മഞ്ജു നൽകിയ പരാതിയിൽ ഉണ്ടായിരുന്നതിനാൽ ലെറ്റര്‍ ഹെഡും മറ്റ് രേഖകളും കണ്ടെത്താനായിരുന്നു പോലീസ് റെയ്‌ഡ്‌ നടത്തിയത്. തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുവെന്നും പ്രൊജക്ടുകള്‍ ഇല്ലാതാക്കുന്നുവെന്നും മഞ്ജു സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

17 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

18 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.