[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാലിനെ പോലെയാണ് വിജയ്; തുറന്നു പറഞ്ഞു ശാന്തി കൃഷ്ണ.. വീഡിയോ കാണാം

ഒരു കാലത്തു മലയാള സിനിമയിലെ മുൻനിര നായികാ നടിമാരിൽ ഒരാളായിരുന്നു ശാന്തി കൃഷ്ണ. ഹിമവാഹിനി, എന്നും നന്മകൾ, വിഷ്ണു ലോകം, നയം വ്യക്തമാക്കുന്നു, പണ്ട് പണ്ടൊരു രാജകുമാരി, കൗരവർ, ഗാന്ധർവ്വം, ചെങ്കോൽ, പരിണയം, പിൻഗാമി, പക്ഷെ, ചകോരം, സുകൃതം തുടങ്ങിയ ചിത്രങ്ങളിലെ ശാന്തി കൃഷ്ണയുടെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട്. ഏകദേശം 22 വർഷങ്ങളോളം സിനിമയിൽ നിന്ന് മാറി നിന്നതിനു ശേഷം നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ വളരെ ശ്കതമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ശാന്തി കൃഷ്ണ തിരിച്ചു വന്നത്. അതിനു ശേഷം ഒട്ടേറെ ചിത്രങ്ങൾ ആണ് ശാന്തി കൃഷ്ണ മലയാളത്തിൽ ചെയ്തത്.

1997 ഇൽ റിലീസ് ചെയ്ത നേര്ക്ക് നേർ എന്ന തമിഴ് ചിത്രത്തിൽ ശാന്തി കൃഷ്ണ അഭിനയിക്കുമ്പോൾ അതിൽ തമിഴിലെ ഇന്നത്തെ സൂപ്പർ താരങ്ങൾ ആയിരുന്ന സൂര്യയും വിജയ്‍യും ഉണ്ടായിരുന്നു. സൂര്യയുടെ അരങ്ങേറ്റ ചിത്രം ആയിരുന്നു അത്. എന്നാൽ വിജയ് അപ്പോഴേക്കും അറിയപ്പെടുന്ന ഒരു നടൻ ആയി മാറിയിരുന്നു. വിജയ്‌യെ കുറിച്ച് ശാന്തി കൃഷ്ണ പറയുന്നത് അദ്ദേഹം നമ്മുടെ മോഹൻലാലിനെ പോലെ ആണെന്നാണ്. ക്യാമറക്കു പുറകിൽ വളരെ വിനയവും ലളിതവുമായ സ്വഭാവം പ്രകടിപ്പിക്കുന്ന വളരെ സോഫ്റ്റ് ആയ ഒരു കാരക്റ്റെർ ആണ് വിജയ് എന്നും എന്നാൽ ക്യാമറക്കു മുന്നിൽ എത്തിക്കഴിഞ്ഞാൽ വളരെ പെട്ടെന്ന് കഥാപാത്രമായി മാറും എന്നും ശാന്തി കൃഷ്ണ പറയുന്നു. നമ്മൾ അത്രയും നേരം കണ്ട സോഫ്റ്റ് ആയ ആളേ ആയിരിക്കില്ല ക്യാമറക്കു മുന്നിൽ വിജയ് എന്നാണ് ഈ നടി പറയുന്നത്.

ഓൺലുക്കേഴ്സ് മീഡിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആണ് ശാന്തി കൃഷ്ണ തന്റെ മനസ്സ് തുറന്നതു. ശാന്തി കൃഷ്ണ വളരെ നിർണ്ണായകമായ ഒരു കഥാപാത്രം അവതരിപ്പിക്കുന്ന ഉൾട്ട എന്ന കോമഡി ചിത്രം ഉടനെ റിലീസ് ചെയ്യാൻ പോവുകയാണ്. ഗോകുൽ സുരേഷ് ആണ് ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. ഒരു സന്ദേശവും കൂടി നൽകുന്ന സ്ത്രീ ശാക്തീകരണം വിഷയമാക്കിയ ഒരു ചിത്രമാണ് ഉൾട എന്നാണ് ശാന്തി കൃഷ്ണ പറഞ്ഞത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

18 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

19 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.