[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ആരാധകരെ ആവേശം കൊള്ളിച്ചു ഡ്രൈവിംഗ് ലൈസെൻസ് ടീസർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

പ്രശസ്ത നടനും സംവിധായകനും നിർമ്മാതാവും ആയ ലാലിന്റെ മകനും പ്രശസ്ത സംവിധായകനുമായ ജീൻ പോൾ ലാൽ ഒരുക്കിയ പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സച്ചിയും നിർമ്മിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരും ചേർന്നാണ്. ഈ ചിത്രത്തിന്റെ ടീസർ ഇന്നലെ ആണ് റിലീസ് ചെയ്തത്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്നതും ആരാധകർക്ക് ആവേശവുമാവുന്ന ഒരു ചിത്രവുമായിരിക്കും ഡ്രൈവിംഗ് ലൈസൻസ് എന്ന സൂചനയാണ് ഇതിന്റെ ടീസർ തരുന്നത്.

ഈ ചിത്രത്തിലെ ഒരു വീഡിയോ സോങ് ഇപ്പോഴേ ഹിറ്റായി കഴിഞ്ഞു. ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിൽ ഹരീന്ദ്രൻ എന്ന സൂപ്പർ സ്റ്റാർ ആയി പൃഥ്വിരാജ് സുകുമാരനും അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ ആയ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയി സുരാജ് വെഞ്ഞാറമൂടും ആണ് അഭിനയിക്കുന്നത്. മിയ ആണ് സുരാജിന്റെ ഭാര്യാ വേഷത്തിൽ എത്തുന്നത്. പൃഥ്വിരാജ് ആരാധകർക്കും അതുപോലെ വിനോദ സിനിമകൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ ഉള്ളത് ഈ ചിത്രത്തിൽ ഉണ്ടാകും എന്നാണ് സൂചന. ഇപ്പോൾ പൃഥ്വിരാജ് അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും ആണ്. ബിജു മേനോൻ ആണ് അതിൽ പൃഥ്വിരാജ് സുകുമാരന് ഒപ്പം ലീഡ് റോൾ ചെയ്യുന്നത്. അയ്യപ്പനും കോശിയും ജനുവരി റിലീസ് ആയാവും എത്തുക എന്നാണ് സൂചന. അതിനു ശേഷം ബ്ലെസ്സിയുടെ ആട് ജീവിതമാണ് പൃഥ്‌വി പൂർത്തിയാക്കാനുള്ള ചിത്രം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

16 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

16 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.