ബിജു മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത പടയോട്ടം. മോഹൻലാൽ നായകനായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ആയ ജഗതി ശ്രീകുമാറിന് ട്രിബ്യുട്ടുമായി ഇന്ന് പടയോട്ടത്തിൽ പിംഗ് പോംഗ് പ്രോമോ സോങ് റിലീസ് ചെയ്യുകയും ആ ഗാനം സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുക്കുന്ന കാഴ്ചയുമാണ് നമ്മൾ കാണുന്നത്. സൂപ്പർ ഹിറ്റായ മോഹൻലാൽ- പ്രിയദർശൻ ചിത്രമായ അരം + അരം =കിന്നരം എന്ന ചിത്രത്തിലെ ജഗതി ചേട്ടന്റെ കഥാപാത്രം പറയുന്ന സൂപ്പർ ഹിറ്റ് ഡയലോഗ് വെച്ചാണ് ഈ അടിപൊളി പ്രോമോ സോങ് ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്തു മിനിട്ടുകൾക്കകം തന്നെ പ്രേക്ഷകർ നെഞ്ചോട് ചേർത്ത ഈ ഗാനം മലയാളത്തിലെ പുതിയ ട്രെൻഡ് സെറ്റെർ സോങ് ആയി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സോനു സുരേന്ദ്രൻ, വിനോദ്, അരുൺ എ ആർ എന്നിവർ ചേർന്ന് പാടിയിരിക്കുന്ന ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് പവി ശങ്കർ, സോനു സുരേന്ദ്രൻ എന്നിവർ ചേർന്നാണ്. ഇവർ രണ്ടു പേരും ചെന്ന് തന്നെയാണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നതും. ആക്ഷനും കോമെടിയും ത്രില്ലും ഇടകലർന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബിജു മേനോനെ കൂടാതെ സൈജു കുറുപ്പ്, ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, സുരേഷ് കൃഷ്ണ, അനു സിതാര, ഹാരിഷ് കണാരൻ, രവി സിംഗ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്. ബിജു മേനോൻ ചെങ്കൽ രഘു എന്ന ഗുണ്ടയുടെ വേഷത്തിലെത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.