മാസ്സ് ലുക്കിൽ ഞെട്ടിച്ചു ബിജു മേനോൻ, തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ബിജു മേനോന്‍ എത്തുന്നു.നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനാം ചെയ്യുന്ന പടയോട്ടത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ബിജു മേനോൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും മാസ്സ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് പടയോട്ടം. ബാംഗ്ലൂർ ഡേയ്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രത്തിൽ ഒരു ഗുണ്ടയായി ആണ് ബിജു മേനോൻ എത്തുന്നത്. ചിത്രം ചെങ്കൽ രഘു എന്ന ഗുണ്ടയുടെ കഥയാണ് പറയുന്നത്. ബിജു മേനോൻ എന്ന നടന്റെ ഇതുവരെ കാണാത്ത മറ്റൊരു രൂപമായിരിക്കും ചിത്രത്തിൽ ഉണ്ടാവുക എന്നാണ് അറിയാൻ കഴിയുന്നത്. ആക്ഷനും മാസ്സ് രംഗങ്ങൾക്കും പ്രാധാന്യം നൽകി തീയറ്ററുകൾ ഇളക്കി മറിക്കാൻ തന്നെയാണ് ബിജു മേനോന്റെ ഇത്തവണത്തെ വരവ് എന്ന് തന്നെ ഉറപ്പിക്കാം.
ചുവപ്പ് മുണ്ടും കറുപ്പ് ഷർട്ടും നെറ്റിയിലൊരു കുറിയും നീണ്ട താടിയും ആയി ആണ് ചിത്രത്തിന്റെ പോസ്റ്ററിൽ ബിജു മേനോൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കണ്ണുകളിൽ ആളുന്ന അഗ്നിയുമായി എത്തിയ ബിജു മേനോൻ ചിത്രം പടയോട്ടത്തിന്റെ ആദ്യ പോസ്റ്ററുകൾ തന്നെ വളരെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അരുൺ, അജയ് രാഹുൽ തുടങ്ങിയവർ രചന നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് അൻവർ, ആദി തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച സതീഷ് കുറുപ്പാണ്.
ബിജു മേനോൻ നായകനായി 2014 ൽ പുറത്തിറങ്ങിയ വെള്ളിമൂങ്ങ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു അതിനു ശേഷം പല ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചു എങ്കിലും ഇത്തരം ഒരു മാസ്സ് പരിവേഷത്തിൽ ബിജു മേനോൻ എത്തുന്നത് ആദ്യമായാണ്. ബിജു മേനോന്റെ കരിയറിലെ ഏറ്റവും വലിയ ആക്ഷൻ മാസ്സ് ചിത്രത്തിനായി കാത്തിരിക്കാം.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.