[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘അങ്കിള്‍’ സ്റ്റൈലിഷ് തന്നെ; ആരാധകരെ ആവേശത്തിൽ ആഴ്ത്തി പുതിയ ലുക്കിൽ മമ്മൂട്ടി…

മികച്ച അഭിപ്രായം കരസ്ഥമാക്കിയതിനോടൊപ്പം നിരവധി അവാർഡുകളും പ്രശംസകളും നേടിയ ചിത്രം ഷട്ടറിന്റെ വിജയത്തിന് ശേഷം ജോയ് മാത്യു വീണ്ടും രചന നിർവഹിച്ച ചിത്രമാണ് അങ്കിൾ. രഞ്ജിത്ത്, പദ്മകുമാർ എന്നിവരുടെ സഹസംവിധായകൻ ആയി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഗിരീഷ് ദാമോദർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അങ്കിൾ. ചിത്രത്തിൽ കാർത്തിക മുരളീധരൻ, ജോയ് മാത്യു, കെ. പി. എസ്. സി ലളിത, സുരേഷ് കൃഷ്ണ, കൈലാഷ്, മുത്തുമണി തുടങ്ങിയവർ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊപ്പിയിൽ തന്റെ മുഖത്തെ ഒളിപ്പിച്ചു, കണ്ണുകളിൽ ദുഖവും പ്രതികാരവും നിറച്ചു മമ്മൂട്ടി അങ്കിളായി എത്തിയ പുതിയ പോസ്റ്റർ ഇന്ന് പുറത്തിറങ്ങിയിരുന്നു. പുറത്തിറങ്ങിയ ആദ്യ പോസ്റ്ററിന് തന്നെ മികച്ച പ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സോൾട് ആൻഡ് പെപ്പെർ ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്നത്. ആദ്യ പോസ്റ്ററിലെ ഈ സ്റ്റൈലൻ ലുക്ക് ആരാധകർക്ക് ഒന്നടങ്കം ആവേശമായി തീർന്നിരിക്കുകയാണ്.

” മൈ ഫാദേർസ്‌ ഫ്രണ്ട് ” എന്ന് ക്യാപ്‌ഷനിൽ ഉള്ളത് പോലെ തന്നെ സുഹൃത്തിന്റെ മകളെ കാണാൻ എത്തുന്നതാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. എന്നാൽ അയാളുടെ യാത്രയിൽ പല നിഘൂടതകളും ഒളിഞ്ഞു കിടന്നിരുന്നു. മമ്മൂട്ടിയുടെ ഇന്നേവരെ കാണാത്ത അഭിനയ മുഹൂർത്തങ്ങളും പ്രതിനായക പരിവേഷവും ഉള്ള ചിത്രമായിരിക്കും അങ്കിൾ എന്നാണ് അറിയാൻ കഴിയുന്നത്. സജി സെബാസ്ററ്യൻ, സരിത എന്നിവരോടപ്പം രചയിതാവായ ജോയ് മാത്യുവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

മലയാള സിനിമയിലെ ഏറ്റവും മുതിർന്ന ഛായാഗ്രാഹകന്മാരിൽ ഒരാൾ ആയ അളഗപ്പൻ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വില്ലൻ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ തുടങ്ങി മലയാളത്തിലെ പുതു തലമുറ മികച്ച ചിത്രങ്ങൾക്ക് ജീവനേകിയ എഡിറ്റർ ഷമീർ മുഹമ്മദ് തന്നെയാണ് അങ്കിളിനു വേണ്ടിയും എഡിറ്റിംഗ് നിർവഹിക്കുന്നത്. സ്റ്റൈലിഷ് ലുക്കിനൊപ്പം മമ്മൂട്ടിയുടെ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ത വേഷവും ആരാധകർക്ക് എന്നും ഓർത്തുവെക്കാനില്ല ചിത്രവും തന്നെ ആയിരിക്കും ഗിരീഷ് ദാമോദർ- ജോയ് മാത്യുവും ഒരുക്കുന്നത് എന്ന് പ്രതീക്ഷിക്കാം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.