[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നീരാളിയിൽ ചുള്ളനായി മോഹൻലാൽ; ചിത്രം റിലീസിന് ഒരുങ്ങുന്നു…

ഈ വര്‍ഷം പുറത്തിറങ്ങുന്ന ആദ്യ മോഹൻലാൽ ചിത്രം നീരാളിയിലെ പുതിയ ചിത്രങ്ങൾ ആണ് ആരാധകരെ ആവേശത്തിൽ ആക്കിയിരിക്കുന്നത്. അജോയ് വർമ്മ സംവിധാനം ചെയ്ത ചിത്രത്തിൽ സണ്ണി എന്ന ജെമ്മോളജിസ്റ് ആയി ആണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിലെ സണ്ണിയുടെ ഒരു ചിത്രം മാത്രമാണ് ഇതുവരെ പുറത്തുവന്നത് അതാവട്ടെ അന്ന് സോഷ്യൽ മീഡിയകളിൽ വളരെയേറെ തരംഗം സൃഷ്ടിച്ചിരുന്നു. അതിനു ശേഷം ഇതാദ്യമായാണ് മറ്റൊരു ലുക്കിൽ മോഹൻലാൽ എത്തുന്നത്. ഒടിയനു വേണ്ടി തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മേക്കോവർ നടത്തി എത്തിയ മോഹൻലാൽ ഒടിയന്റെ ഷൂട്ടിങ് ഇടവേളയിൽ അഭിനയിച്ച ചിത്രം ആയത് കൊണ്ട് തന്നെ വ്യത്യസ്ത ഗെറ്റപ്പിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഇരുവശത്തേക്കും മുടികൾ ചീകി ഒതുക്കി തോള് ചരിച്ചു മുണ്ടുമടക്കി നടന്നു വരുന്ന പുതിയ ചിത്രമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ ലുക്കിൽ ഉള്ള മോഹൻലാൽ, അദ്ദേഹത്തിന്റെ ആരാധകർക്ക് വൻ പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്. ആക്ഷൻ ത്രില്ലർ ആയ നീരാളി, രത്നങ്ങളെ പറ്റി ഗവേഷണം നടത്തുന്ന സണ്ണിയുടെ കഥയാണ് പറയുന്നത് സണ്ണി അവിചാരിതമായി പ്രശ്‌നത്തിൽ ചെന്ന് പെടുന്നതും അതിൽ നിന്നും രക്ഷപ്പെടാൻ പോംവഴികൾ കണ്ടെത്തുന്നതുമാണ് കഥയുടെ ഇതിവൃത്തം. ബോളീവുഡിലെ പ്രശസ്തനായ മലയാളി സംവിധായകൻ അജോയ് വർമ്മ ആദ്യമായി ഒരുക്കുന്ന മലയാളം ചിത്രം ആരാധകരെ ആവേശത്തിൽ ആക്കുന്ന ഒന്നായിരിക്കും ചിത്രം എന്ന് മുൻപ് അറിയിച്ചിരുന്നു. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിലെ പുതിയ തകർപ്പൻ ലുക്ക് കൂടി വന്നതോടെ പ്രേക്ഷക പ്രതീക്ഷകൾ വർധിച്ചിരിക്കുകയാണ്. സന്തോഷ് ടി കുരുവിള നിർമ്മിച്ച ചിത്രത്തിൽ ക്യമാറ കൈകാര്യം ചെയ്തിരിക്കുന്നത് ബോളീവുഡിലെ പ്രശസ്ത ക്യമാറ മാൻ ആയ സന്തോഷ് തുണ്ടിയിൽ ആണ് ചിത്രം ജൂണിൽ റിലീസിന് എത്തുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.