ദളപതി വിജയ് നായകനായി എത്തിയ പുതിയ ചിത്രമായ ബിഗിൽ തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കുതിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ മൂന്നു ദിവസം കൊണ്ട് തന്നെ വേൾഡ് വൈഡ് കളക്ഷൻ ആയി നൂറ്റിയന്പത് കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം വിദേശത്തു നിന്ന് അമ്പതു കോടിക്ക് മുകളിലും ഇന്ത്യയിൽ നിന്ന് നൂറു കോടിക്ക് മുകളിലും ആണ് നേടിയത്. ഉടനെ തന്നെ ഇരുന്നൂറു കോടി ക്ലബിലും ഇടം പിടിക്കുമെന്നുറപ്പുള്ള ഈ ചിത്രം ഓവർസീസ് മാർക്കറ്റിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ഗൾഫ് രാജ്യങ്ങൾ, ഓസ്ട്രേലിയ, യു എസ് എ, സിംഗപ്പൂർ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ തകർത്തോടുന്ന ബിഗിൽ ഇപ്പോൾ ഫ്രാൻസിലും പുതിയ റെക്കോർഡ് നേടിക്കഴിഞ്ഞു.
ഫ്രാൻസിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന തമിഴ് ചിത്രമായി ബിഗിൽ മാറി. ഈ കഴിഞ്ഞ ഞായറാഴ്ച ഗംഭീര കളക്ഷൻ വന്നതോടെ ഫ്രാൻസിൽ ആദ്യ വീക്കെൻഡിൽ ബിഗിൽ കണ്ടവരുടെ എണ്ണം ഇരുപതിനായിരം കഴിഞ്ഞു. ഈ വർഷം മറ്റൊരു തമിഴ് സിനിമക്കും ഈ നേട്ടം ലഭിച്ചിട്ടില്ല. വർക്കിംഗ് ഡേയിൽ പോലും എല്ലായിടത്തും ഗംഭീര തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിൽ ആദ്യ വീക്കെൻഡിൽ തന്നെ പത്തു കോടി രൂപയ്ക്കു മുകളിൽ കളക്ഷൻ നേടിയ ബിഗിൽ തമിഴ് നാട്ടിൽ നിന്ന് ആദ്യ വീക്കെൻഡിൽ നേടിയത് അറുപത്തിയാറു കോടി രൂപയാണ് എന്ന് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു.
ബോളിവുഡ് ചിത്രങ്ങളെ പോലും വെല്ലുന്ന കളക്ഷൻ ആണ് ബിഗിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും സ്വന്തമാക്കുന്നത്. ആറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രം കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് എ ജി എസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ഇരട്ട വേഷങ്ങളിൽ ഗംഭീര പ്രകടനം നടത്തിയ വിജയ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. വനിതാ ഫുട്ബോൾ ടീമിന്റെ പശ്ചാത്തലത്തിൽ ആണ് ബിഗിൽ കഥ പറയുന്നത്. നയൻതാര നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിനു സംഗീതം ഒരുക്കിയത് എ ആർ റഹ്മാൻ ആണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.