[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Collection Reports

ഇരുനൂറു കോടിയിലേക്കു ബിഗിൽ; ആദ്യ നാലു ദിവസത്തെ കളക്ഷൻ റിപ്പോർട്ട് ഇതാ..!

ദളപതി വിജയ് തന്റെ പുതിയ ചിത്രമായ ബിഗിലിലൂടെ തമിഴ് സിനിമയുടെ ബോക്സ് ഓഫീസിൽ ചരിത്രം തന്നെ തിരുത്തി കുറിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ആദ്യ മൂന്നു ദിവസം കൊണ്ട് തന്നെ ആഗോള കളക്ഷൻ ആയി 150 കോടിക്ക് മുകളിൽ നേടിയ ബിഗിൽ നാല് ദിവസം പിന്നിടുമ്പോൾ നേടിയത് 175 കോടിക്ക് മുകളിൽ ആണ്. വർക്കിംഗ് ഡേയിലും ഗംഭീര ബോക്സ് ഓഫീസ് പെർഫോമൻസ് നടത്തുന്ന ഈ ചിത്രം ഉടൻ തന്നെ 200 കോടി ക്ലബിലും അംഗമാകും. ദളപതി വിജയ്‌യുടെ കരിയറിലെ മാത്രമല്ല തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റിൽ നമ്മുക്ക് ഇനി ബിഗിൽ എന്ന പേര് കാണാൻ സാധിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

ആദ്യ മൂന്നു ദിവസം കൊണ്ട് 66 കോടി രൂപ തമിഴ് നാട് നിന്ന് മാത്രം നേടിയ ഈ ചിത്രം അവിടെ നിന്ന് മാത്രം നൂറു കോടി കളക്ഷൻ മാർക്ക് ഉടൻ പിന്നിടും. വിദേശത്തു ചരിത്രം സൃഷ്ടിച്ചു കൊണ്ടാണ് ബിഗിൽ മുന്നേറുന്നത്. ഫ്രാൻസിലെ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ കണ്ട തമിഴ് ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയ ബിഗിൽ ഓവർസീസ് മാർക്കറ്റിൽ നിന്ന് ആദ്യ വീക്കെൻഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഈ വർഷത്തെ ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ രണ്ടാമതും എത്തി. കേരളത്തിലും ഗംഭീര കളക്ഷൻ ആണ് ഈ വിജയ്- ആറ്റ്ലി ചിത്രം നേടിയെടുക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്ന് കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രം ഇങ്ങനെ മുന്നോട്ടു പോയാൽ വിജയ്‌യുടെ കേരളത്തിലെ ഏറ്റവും വലിയ ഗ്രോസ്സർ ആയി മാറും.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.