[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മലയാളികളുടെ ജഡ്ജ്മെന്റുകൾ തെറ്റാറില്ല; തമിഴ് സിനിമാ ഇൻഡസ്ട്രിയുടെ വിശ്വാസങ്ങൾ വെളിപ്പെടുത്തി നരെയ്ൻ..!

തമിഴിലെ യുവ താരം കാർത്തി, മലയാളത്തിന്റെ സ്വന്തം നരേൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ പുതിയ തമിഴ് ചിത്രമാണ് കൈദി. മാനഗരം എന്ന സൂപ്പർ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച ലോകേഷ് കനകരാജ് അണിയിച്ചൊരുക്കിയ ആക്‌ഷൻ ത്രില്ലറാണ് ഈ ചിത്രം. തമിഴ്നാട്ടിലെ മയക്കുമരുന്ന്, ഗുണ്ടാ മാഫിയകളും പോലീസും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ വളറെ ഗംഭീരമായി, നമ്മൾ ഇതുവരെ കാണാത്ത രീതിയിൽ ആണ് സംവിധായകൻ അണിയിച്ചൊരുക്കിയത്. പാട്ടുകളും നായികയും ഇല്ലാത്ത ഈ ചിത്രം മുഴുവനായി രാത്രിയിൽ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ ഗംഭീര അഭിപ്രായം നേടി ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് കൈദി കുതിക്കുന്നത്‌. സംവിധായകൻ ലോകേഷ് തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.

ഈ ചിത്രത്തിന് തമിഴ് നാട്ടിലും കേരളത്തിലും ഒരേപോലെ ഗംഭീര പ്രതികരണങ്ങൾ ലഭിക്കുമ്പോൾ, ഈ സിനിമയെപറ്റിയുള്ള ആദ്യ പ്രതികരണം വന്നത് കേരളത്തിൽ നിന്നാണ് എന്ന് പറയുകയാണ് ഇതിലെ വളരെ നിർണ്ണായകമായ പോലീസ് കഥാപാത്രം അവതരിപ്പിച്ച നരേൻ. നരെയ്‌ന്റെ വാക്കുകൾ ഇങ്ങനെ, “സിനിമ ഇറങ്ങി ആദ്യ പ്രതികരണം വന്നത് കേരളത്തിൽ നിന്നാണ്, നരേൻ ഭായ് സിനിമ സൂപ്പർ ഹിറ്റാണ് എന്നാണ് എന്നെ ഒരു സുഹൃത്ത് വിളിച്ച് പറഞ്ഞത്.”. ഇത് കേട്ട ഉടനെ തന്നെ താൻ അത് നടൻ കാർത്തിയെ വിളിച്ചു പറഞ്ഞു എന്നും നരെയ്ൻ പറയുന്നു. കേരളത്തിൽ നിന്നുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾക്ക് തമിഴ് നാട്ടിൽ വലിയ വിലയാണെന്നും, മലയാളി പ്രേക്ഷകരുടെ ജഡ്ജ്മെന്റുകൾ തെറ്റാറില്ലെന്നാണ് തമിഴ് സിനിമാ പ്രവർത്തകർ പറയാറുള്ളതെന്നും നരേൻ വെളിപ്പെടുത്തുന്നു.

ഇന്ന് കൊച്ചിയിൽ ഈ ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് നരെയ്ൻ ഈ കാര്യം ഏവരുമായും പങ്കു വെച്ചത്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ്ബാബു, പ്രഭു, വിവേക് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സത്യൻ സൂര്യനും സംഗീതം ഒരുക്കിയത് സാം സി എസും ആണ്. ഫിലോമിൻ രാജ് ആണ് കൈദി എഡിറ്റ് ചെയ്തിരിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.