ദളപതി വിജയ്‌യെ നായകനാക്കി ആറ്റ്ലി ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് ബിഗിൽ. തെരി, മെർസൽ എന്നീ രണ്ടു ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച ഈ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രം ഇപ്പോൾ തമിഴ് സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയം ലക്ഷ്യമാക്കി കുതിക്കുകയാണ്. ആദ്യ അഞ്ചു ദിവസം കൊണ്ട് തന്നെ ഈ ചിത്രം ഇരുനൂറു കോടിയോളം നേടി എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത അമൃത അയ്യർ എന്ന നടി സംവിധായകൻ ആറ്റ്ലിക്ക് നന്ദി പറഞ്ഞു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ്. വനിതാ ഫുട്ബോൾ ടീമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു വനിതാ ഫുട്ബോൾ താരം ആയാണ് അമൃത അഭിനയിച്ചിരിക്കുന്നത്.
തെൻട്രൽ എന്നാണ് അമൃത അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ഈ ഒരു അവസരം തന്നതിന് ആറ്റ്ലി എന്ന സംവിധായകനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല എന്നാണ് അമൃത പറയുന്നത്. എങ്ങനെയാണു തന്റെ നന്ദിയും കടപ്പാടും അറിയിക്കേണ്ടത് എന്നും തനിക്കറിയില്ല എന്നും അമൃത തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നു. ഈ ചിത്രം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആറ്റ്ലി ഒരു വലിയ സംവിധായകൻ ആണെന്ന ഭാവം ഒരിടത്തും തങ്ങൾ അഭിനേതാക്കളോടു കാണിച്ചിട്ടില്ല എന്നും, തങ്ങളെ നേരായ ദിശയിൽ മുന്നോട്ടു നയിച്ച ഒരു അച്ഛനെ പോലെയും, ഒരുപാട് കെയർ ചെയ്യുന്ന അമ്മയെ പോലെയും അതുപോലെ തങ്ങളുടെ മനസ്സറിഞ്ഞ ഒരു സുഹൃത്തിനെ പോലെയുമാണ് ആറ്റ്ലി പെരുമാറിയത് എന്നും അമൃത അയ്യർ പറഞ്ഞു.
ആ നല്ല നിമിഷങ്ങൾ ഇനി ഒരുപാട് മിസ് ചെയ്യും എന്നും അമൃത കൂട്ടിച്ചേർക്കുന്നു. ഇന്ന് പ്രേക്ഷകർ തന്റെ കഥാപാത്രത്തിന് അഭിനന്ദനം നൽകുമ്പോൾ അതിനെല്ലാം കാരണം ആറ്റ്ലി ആണെന്നും അമൃത പറയുന്നു, ഒരുപാട് സ്നേഹവും നന്ദിയും അറിയിച്ചു കൊണ്ടാണ് അമൃത തന്റെ ഇൻസ്റ്റഗ്രാം കുറിപ്പ് അവസാനിപ്പിക്കുന്നത്. ആറ്റ്ലിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി ബിഗിൽ ഇപ്പോഴേ മാറി കഴിഞ്ഞു. രായപ്പൻ എന്നും മൈക്കൽ എന്നും പേരുള്ള കഥാപാത്രങ്ങൾ ആയി ഇരട്ട വേഷത്തിലാണ് വിജയ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.