പണ്ട് നമ്മുടെ ചിത്രങ്ങൾ എത്ര രൂപ കളക്ഷൻ നേടി എന്നതിനേക്കാൾ പ്രാധാന്യം എത്ര ദിവസം തീയേറ്ററുകളിൽ കളിച്ചു എന്നതിനായിരുന്നു. പരസ്യങ്ങൾക്കും സിനിമയുടെ വിജയ പരാജയങ്ങളുടെ അളവുകോലിൽ ഒന്നായും സിനിമ തീയേറ്ററുകളിൽ ഓടിയ ദിവസങ്ങൾക്കു വലിയ പ്രാധാന്യം നൽകിയിരുന്നു. എന്നാൽ പിന്നീട് കാലങ്ങൾ മുന്നോട്ടു പോയതോടെ, വൈഡ് റിലീസും ആഗോള റിലീസും ഓവർസീസ് മാർക്കറ്റും വലുതായതോടെ ഏറ്റവും കൂടുതൽ തീയേറ്ററുകളിൽ ഒരേ സമയം റിലീസ് ചെയ്തു ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രീതിയിലേക്ക് സിനിമയുടെ വിജയ സമ വാക്യങ്ങൾ മാറി. അതോടെ ഒരു സിനിമ എത്ര ദിവസം ഓടി എന്നതിനേക്കാൾ എത്ര കോടികൾ നേടി എന്നതിനായി പ്രാധാന്യം. അതോടെ കോടി ക്ലബുകൾക്കും മലയാള സിനിമയിൽ വലിയ പ്രചാരം വന്നു ചേർന്നു. ഇപ്പോൾ നമ്മുക്ക് മലയാള സിനിമയിലെ വിവിധ നാഴികക്കല്ലുകൾ ഉണ്ടാക്കിയ, കോടി ക്ലബുകളിൽ ആദ്യമായി ഇടം പിടിച്ച ചിത്രങ്ങൾ ഏതൊക്കെ എന്ന് പരിശോധിക്കാം. മലയാളത്തിൽ ആദ്യമായി ഒരു കോടി കളക്ഷൻ വന്നതായി അറിയപ്പെടുന്നത്, 1978 ഇൽ റിലീസ് ചെയ്ത തച്ചോളി അമ്പു എന്ന ചിത്രമാണ്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രമായ തച്ചോളി അമ്പുവിലെ നായകൻ പ്രേം നസീറും ഈ ചിത്രം ഒരുക്കിയത് നവോദയ അപ്പച്ചനും ആണ്.
പിന്നീട് മലയാളത്തിൽ മൈ ഡിയർ കുട്ടിച്ചാത്തൻ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഒരു കോടിക്ക് മുകളിൽ കളക്ഷൻ നേടി. മലയാളത്തിൽ ആദ്യമായി രണ്ടു കോടിക്ക് മുകളിൽ ഗ്രോസ് നേടിയത് ഇൻഡസ്ട്രി ഹിറ്റായ മോഹൻലാൽ ചിത്രം ഇരുപതാം നൂറ്റാണ്ടു ആണ്. കെ മധു ആണ് 1987 ഇൽ റിലീസ് ആയ ഈ ചിത്രം ഒരുക്കിയത്. അതേ വര്ഷം തന്നെ മമ്മൂട്ടി നായകനായ ന്യൂ ഡൽഹിയും രണ്ടു കോടി ഗ്രോസ് നേടിയിരുന്നു. മലയാളത്തിലെ ആദ്യത്തെ മൂന്നു കോടി കളക്ഷൻ നേടിയ സിനിമ പ്രിയദർശൻ ഒരുക്കിയ ചിത്രമാണ്. പ്രിയദർശൻ- മോഹൻലാൽ ടീമിന്റെ തന്നെ കിലുക്കവും ചന്ദ്രലേഖയും യഥാക്രമം മലയാളത്തിലെ ആദ്യത്തെ അഞ്ചു കോടി, പത്തു കോടി ഗ്രോസ് നേടുന്ന ചിത്രങ്ങൾ ആയി മാറി. 1991, 1997 എന്നീ വര്ഷങ്ങളിലാണ് ഈ ചിത്രങ്ങൾ പുറത്തു വന്നത്. ഷാജി കൈലാസ്- മോഹൻലാൽ ടീമിന്റെ നരസിംഹം ആദ്യമായി 15 കോടി ഗ്രോസ് നേടിയപ്പോൾ, ആദ്യമായി 20 കോടി ഗ്രോസ് എന്ന സംഖ്യയിൽ തൊട്ടത് ലാൽ ജോസ് സംവിധാനം ചെയ്ത യുവ താര ചിത്രമായ ക്ലാസ്സ്‌മേറ്റ്സ് ആണ്. മലയാളത്തിലെ ആദ്യത്തെ മുപ്പതു കോടി ഗ്രോസ് നേടിയ ചിത്രം താര സംഘടനായ അമ്മ നിർമ്മിച്ച ട്വന്റി ട്വന്റി ആണ്. ജോഷി ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. പിന്നീട് 2013 ഇൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലൂടെ 50 കോടി ക്ലബിൽ എത്തിയ മലയാള സിനിമ വൈശാഖ് ഒരുക്കിയ പുലി മുരുകനിലൂടെ ആദ്യമായി നൂറു കോടി ക്ലബിലും എത്തി.
ഇതിനിടയിൽ ഒട്ടേറെ ചിത്രങ്ങൾ ഈ കോടി ക്ലബുകളിൽ ഇടം പിടിച്ചിട്ടുണ്ട്. നാല് കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ഗോഡ് ഫാദർ, ആദ്യമായി ആറു കോടിക്ക് മുകളിൽ നേടിയ മണിച്ചിത്രത്താഴ് എന്നിവയും, അഞ്ചു കോടിക്കും പത്തു കോടിക്കും ഇടയിൽ കളക്ഷൻ നേടിയ തേന്മാവിൻ കൊമ്പത്തു, കമ്മീഷണർ, സ്ഫടികം, ദി കിംഗ്, ഹിറ്റ്‌ലർ, അനിയത്തി പ്രാവ്, എന്നിവയും എടുത്തു പറയേണ്ട ചിത്രങ്ങൾ ആണ്. ആദ്യമായി 13 കോടി നേടിയ ആറാം തമ്പുരാൻ, നരസിംഹത്തിന് ശേഷം പതിനഞ്ചു കോടിക്ക് മുകളിൽ നേടിയ തെങ്കാശി പട്ടണം, മീശമാധവൻ, രാജമാണിക്യം, രസതന്ത്രം, പഴശ്ശി രാജ എന്നിവയും മലയാളത്തിന്റെ ബോക്സ് ഓഫീസിൽ കോടികളുടെ കിലുക്കം സമ്മാനിച്ച ചിത്രങ്ങളാണ്. ഇത് കൂടാതെ ഒരു സിബി ഐ ഡയറി കുറിപ്പ്, ആര്യൻ, ഹിസ് ഹൈനെസ്സ് അബ്ദുള്ള, എയ് ഓട്ടോ, പപ്പയുടെ സ്വന്തം അപ്പൂസ്, വിയറ്റ്നാം കോളനി, ആകാശദൂത്, കാബൂളിവാല, മാന്ത്രികം, ലേലം, ഫ്രണ്ട്‌സ്, പത്രം, ഉസ്താദ്, ഹരികൃഷ്ണൻസ്, പഞ്ചാബി ഹൌസ്, സിഐഡി മൂസ, ബാലേട്ടൻ, രാവണപ്രഭു, സേതുരാമയ്യർ സിബിഐ, വല്യേട്ടൻ, നരൻ, ഉദയനാണ് താരം, ഹലോ, അണ്ണൻ തമ്പി, മായാമോഹിനി, പ്രേമം, ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്‌ദീൻ, അമർ അക്ബർ അന്തോണി, ടൂ കൺഡ്രീസ്, ഒപ്പം, ഒടിയൻ, കായംകുളം കൊച്ചുണ്ണി, ഞാൻ പ്രകാശൻ, ലൂസിഫർ എന്നിവയെല്ലാം ഓരോ വർഷങ്ങളിൽ കോടികളുടെ ബോക്സ് ഓഫീസ് ബിസിനസ് നടത്തിയ വമ്പൻ ഹിറ്റുകളാണ്.
മലയാളത്തിൻ്റെ യുവ സൂപ്പർതാരം പൃഥ്വിരാജ് ഇപ്പൊൾ തൻ്റെ വിലായത്ത് ബുദ്ധ എന്ന ചിത്രം തീർക്കുന്ന തിരക്കിലാണ്. ഇതിന് ശേഷം രാജമൗലി…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി (എക്സ്ട്രാ ഡീസന്റ്) സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തന്റെ ലുക്കിനെ…
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ…
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ റിലീസ് അപ്‌ഡേറ്റ്…
മലബാറിലെ യുവതലമുറയിലെ പെൺകുട്ടികളുടെ പ്രതിനിധിയായി ഫെമിനിച്ചി ഫാത്തിമയിൽ ഷാന എന്ന കഥാപാത്രം അവതരിപ്പിച്ച ബബിത ബഷീർ പ്രേക്ഷകരെ ഒറ്റൊറ്റ സീനിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും…
മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന് തിയറ്റർ റിലീസ്…
This website uses cookies.