[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മൂട്ടിക്ക് ശേഷം ആദ്യമായി മറ്റൊരു നായകൻ; അജയ് വാസുദേവിന്റെ പുതിയ ചിത്രം വരുന്നു..!

മെഗാ സ്റ്റാർ മമ്മൂട്ടിയെ വെച്ച് രാജാധിരാജ എന്ന ചിത്രം ഒരുക്കി കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് അജയ് വാസുദേവ്. അതിനു ശേഷം രണ്ടു ചിത്രങ്ങൾ കൂടി അജയ് വാസുദേവ് സംവിധാനം ചെയ്തു. ആ രണ്ടു ചിത്രങ്ങളിലും മമ്മൂട്ടി തന്നേയായിരുന്നു നായകൻ. മാസ്റ്റർപീസ് എന്ന ചിത്രവും ഷൈലോക്ക് എന്ന ചിത്രവുമായിരുന്നു അവ. ആരാധകർക്ക് ആവേശം ഉണ്ടാക്കുന്ന തരത്തിലുള്ള മാസ്സ് മസാല ചിത്രങ്ങളാണ് അജയ് വാസുദേവ് ഒരുക്കിയിട്ടുള്ളത്. ഇപ്പോഴിതാ, തന്റെ കരിയറിൽ ആദ്യമായി മെഗാ സ്റ്റാർ മമ്മൂട്ടി ഇല്ലാത്ത ഒരു ചിത്രം ചെയ്യാൻ പോവുകയാണ് അജയ് വാസുദേവ് എന്ന് റിപ്പോർട്ടുകൾ പറയുന്നു. അജയ് വാസുദേവ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിലെ നായകൻ കുഞ്ചാക്കോ ബോബൻ ആണ്. ഇപ്പോൾ കുഞ്ചാക്കോ ബോബൻ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ആഗസ്ത് സിനിമാസ് നിർമ്മിച്ച് ഫെലിനി സംവിധാനം ചെയ്യുന്ന ഒറ്റിലാണ്. അരവിന്ദ് സ്വാമിയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു പൂനെയിലാണ് കുഞ്ചാക്കോ ബോബൻ ഉള്ളത്. മംഗലാപുരം, ഗോവ എന്നിവിടങ്ങളിലെ ഷെഡ്യൂൾ കൂടി കഴിഞ്ഞാൽ ഒറ്റു എന്ന ചിത്രം പൂർത്തിയാവും.

അത് കഴിഞ്ഞാൽ കുഞ്ചാക്കോ ബോബൻ ജോയിൻ ചെയ്യാൻ പോകുന്നത് അജയ് വാസുദേവിന്റെ പുതിയ ചിത്രത്തിൽ ആണെന്നാണ് സൂചന. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഒരു റീമേക് ചിത്രമാണെന്ന് വാർത്തകൾ വരുന്നുണ്ട്. സ്റ്റീഫന്‍ ദേവസ്യ സംഗീതം ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ബാദുഷയാണ്. കുഞ്ചാക്കോ ബോബൻ നായകനായി ഇനി അടുത്തതായി റിലീസ് ചെയ്യാൻ പോകുന്നത് നവാഗതനായ കമാൽ ഒരുക്കിയ പട എന്ന ചിത്രമാണ്. ഇതിന്റെ ടീസർ റിലീസ് ചെയ്യുകയും വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.